ജിഎൽപിഎസ് പരത്തിക്കാമുറി/അക്ഷരവൃക്ഷം/കൊറോണക്കാലം

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണക്കാലം

കൊറോണക്കാലം
 കൊറോണ കൊറോണ
നാട്ടിലെങ്ങും ഭീതിപരത്തി കൊറോണ
കൊച്ചു മിടുക്കരാം ഞങ്ങൾക്ക്
കളിചിരി യില്ലാത്ത അവധിക്കാലം
ചീറിപ്പായും വണ്ടികളില്ലാ നിരത്തുകൾ
കലപില ശബ്ദങ്ങളില്ലാ കവലകൾ
വിദ്യ പകരും വിദ്യാലയവാതിലുകൾ നേരത്തെ അടഞ്ഞു
മരുന്ന് മണക്കുന്ന ആശുപത്രി വരാന്തകൾ വിജനം
 കല്യാണ മാമാങ്കം ഇല്ല ആഘോഷങ്ങൾ ഏതുമില്ല
 തൻമെയ് മറന്ന് തൂവെള്ളയ ണിഞ്ഞ മാലാഖമാർ
 ജീവൻ തുടിപ്പിനായി പൊരുതിടുന്നു
 കാക്കിക്കുപ്പായമണിഞ്ഞ നന്മമരങ്ങൾ വെയിലേറ്റു വാടുന്നു നമുക്കായ്
   നന്ദിയോടെ കൂപ്പിടാം കൈകൾ ഇവർക്കായി
ഒരുമയോടെ കോർത്തിടാം കൈകൾ
അതിജീവനത്തിൻ പുതുപാതയിലേക്ക്.....