ജിഎൽപിഎസ് നീലേശ്വരം/അക്ഷരവൃക്ഷം/ പത്തൊമ്പത്

Schoolwiki സംരംഭത്തിൽ നിന്ന്
പത്തൊമ്പത്
 


വുഹാനിൽ ജന്മമെടുത്ത കാലൻ
കൊറോണ എന്ന മഹാമാരി
ചതിച്ചു ഞങ്ങൾ കുഞ്ഞുങ്ങളെ
തല്ലിക്കെടുത്തി ഞങ്ങടെ സന്തോഷം

വിടില്ല ഞങ്ങൾ നിൻ വാഴ്ച
പിടിച്ചു കെട്ടും നിൻ വൈറസ്
വൃത്തി ശുചിത്വം പാലിച്ച്
തുരത്തിയോടിക്കും ഞങ്ങൾ

ഇതിനായ് കൂട്ടരെ ഒന്നിക്കാം
ഒറ്റക്കെട്ടായ് നിന്നീടാം
മാസ്ക് ധരിക്കാം കൈ കഴുകാം
ഒപ്പം കളികൾ ഉപക്ഷിക്കാം

നമിക്കാം ആതുര സേവകരെ
കേട്ടിടാം നീതി പാലകരെ
നേടിടാം മോചനം ഒരുമയോടെ
പ്രാർത്ഥിക്കാം ഒരു നല്ല നാളേയ്ക്കായ്.

$
മിഥില 'ജെ നായർ
3 A ജിഎൽപിഎസ് നീലേശ്വരം
ഹോസ്ദുർഗ്ഗ് ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത