ചർച്ച് എൽ പി എസ് കൊരട്ടി/അക്ഷരവൃക്ഷം/രോഗപ്രതിരോധം നമ്മൾ ഓരോരുത്തരിലും

രോഗപ്രതിരോധം നമ്മൾ ഓരോരുത്തരിലും      


ഇന്ന് ലോകത്തെ ആകമാനം കാർന്നു തിന്നുന്ന മഹാമാരിയാണ് കൊറോണ വൈറസ് . ഈ മഹാമാരിയെ അകറ്റിനിർത്തുവാൻ നമുക്ക് വ്യക്തിശുചിത്വവും പരിസര ശുചിത്വവും ആവശ്യമാണ്. അതോടൊപ്പം രോഗപ്രതിരോധ മാർഗ്ഗങ്ങളും അതിനായ് കുറെ സംഘടനകളും പോലീസുകാരും ആരോഗ്യവകുപ്പുമായ് ചേർന്ന് ബോധവൽക്കരണവും മാസ്കുകളും സാനിറ്റൈസറുകളും വിതരണം ചെയ്യുന്നുണ്ട് . കൊറോണ വൈറസിനെ പ്രതിരോധിക്കുവാനുള്ള ഏറ്റവും നല്ല മാർഗം സാമൂഹിക അകലം പാലിക്കുക എന്നതാണ് . രോഗലക്ഷണങ്ങൾ കണ്ടാൽ സ്വയം ചികിൽസിക്കാതെ ഡോക്ടറെ കണ്ട് പരിശോധനകൾ നടത്തുക . ഡോക്ടർ പറയുന്ന കാര്യങ്ങൾ കൃത്യമായി പാലിക്കുക . ഈ രോഗത്തെ സംബന്ധിച്ചു ഭയം അല്ല വേണ്ടത്, ജാഗ്രതയാണ് വേണ്ടത് . ഡെങ്കി പനിയും ഇപ്പോഴുണ്ട്. കൊതുകാണ് ഈ രോഗം പരത്തുന്നത് . അതുകൊണ്ട് നമ്മുടെ വീടും പരിസരവും വൃത്തിയായി സൂക്ഷിക്കണം . വെള്ളം കെട്ടിക്കിടക്കാതെ നോക്കണം . അങ്ങനെ ഡെങ്കിപ്പനിയെ നമുക്ക് ഒരു പരിധി വരെ തടയാം . അങ്ങനെ രോഗങ്ങളില്ലാത്ത ലോകത്തിനായി നമുക്ക് പ്രാർത്ഥിക്കാം .

ഷാരോൺ പി എസ്
4 B ചർച്ച് എൽ പി സ്കൂൾ കൊരട്ടി
ചാലക്കുടി ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം