സഹായം Reading Problems? Click here


ചെറുവണ്ണൂർ വെസ്റ്റ് എ.എൽ.പി.സ്കൂൾ

Schoolwiki സംരംഭത്തിൽ നിന്ന്
ചെറുവണ്ണൂർ വെസ്റ്റ് എ.എൽ.പി.സ്കൂൾ
സ്കൂൾ ചിത്രം
സ്ഥാപിതം --1899
സ്കൂൾ കോഡ് 17512
ഹയർ സെക്കന്ററി
സ്കൂൾ കോഡ്
{{{ഹയർ സെക്കന്ററി സ്കൂൾ കോഡ്}}}
സ്ഥലം കോഴിക്കോട്
സ്കൂൾ വിലാസം ചെറൂവണ്ണൂർ വെസ്റ്റ് എ എൽ പി സ്ക്കൂൾ
പിൻ കോഡ്
സ്കൂൾ ഫോൺ 9495409779
സ്കൂൾ ഇമെയിൽ cwalpschool@gmail.com
സ്കൂൾ വെബ് സൈറ്റ്
വിദ്യാഭ്യാസ ജില്ല കോഴിക്കോട്
റവന്യൂ ജില്ല കോഴിക്കോട്
ഉപ ജില്ല ഫറോക്ക്
ഭരണ വിഭാഗം എയ്ഡഡ്
സ്കൂൾ വിഭാഗം എൽ പി
പഠന വിഭാഗങ്ങൾ എൽ പി

മാധ്യമം മലയാളം‌, ഇംഗ്ലീഷ്
ആൺ കുട്ടികളുടെ എണ്ണം 127
പെൺ കുട്ടികളുടെ എണ്ണം 130
വിദ്യാർത്ഥികളുടെ എണ്ണം 257
അദ്ധ്യാപകരുടെ എണ്ണം 13
പ്രിൻസിപ്പൽ
പ്രധാന അദ്ധ്യാപകൻ /
പ്രധാന അദ്ധ്യാപിക
ശ്രീലത എം
പി.ടി.ഏ. പ്രസിഡണ്ട് അബ്ദുൾ ഖാദർ
03/ 01/ 2019 ന് Sreejithkoiloth
ഈ താളിൽ അവസാനമായി മാറ്റം വരുത്തി
ക്ലബ്ബുകൾ
ലിറ്റിൽകൈറ്റ്സ് സഹായം
ഗ്രന്ഥശാല സഹായം
എൻ.സി.സി സഹായം
സ്റ്റൂഡന്റ് പോലീസ് കാഡറ്റ് സഹായം
സ്കൗട്ട് & ഗൈഡ്സ് സഹായം
ജൂനിയർ റെഡ് ക്രോസ് സഹായം
വിദ്യാരംഗം‌ സഹായം
സോഷ്യൽ സയൻസ് ക്ലബ്ബ് സഹായം
സയൻസ് ക്ലബ്ബ് സഹായം
ഗണിത ക്ലബ്ബ് സഹായം
പരിസ്ഥിതി ക്ലബ്ബ് സഹായം
ആർട്‌സ് ക്ലബ്ബ് സഹായം
സ്പോർ‌ട്സ് ക്ലബ്ബ് സഹായം
ടൂറിസം ക്ലബ്ബ് സഹായം
ആനിമൽ ക്ലബ്ബ് സഹായം
ഫിലിം ക്ലബ്ബ് സഹായം
മറ്റ്ക്ലബ്ബുകൾ സഹായം
പ്രോജക്ടുകൾ
എന്റെ നാട് സഹായം
നാടോടി വിജ്ഞാനകോശം സഹായം
സ്കൂൾ പത്രം സഹായം



ചരിത്രം

   ചെറുവണ്ണൂർ വെസ്റ്റ് എ എൽ പി സ്കൂൾ

ചെറുവണ്ണൂർ വെസ്റ്റ് എ എൽ പി സ്കൂൾ 1899 ൽ എഴുത്തു പള്ളിയായി M K ഗോവിന്ദ പണിക്കർ തുടങ്ങിയതായിരുന്നു. പിൽക്കാലത്ത് അത് ക്രമേണ പുരോഗമിച്ച് കുട്ടികൾ വന്ന് പഠിക്കുവാൻ തുടങ്ങി. അതിന് ശേഷം മദ്രാസ് ഗവൺമെന്റിന്റെ കലത്ത് 1 മുതൽ 5 വരെയുള്ള ക്ളാസ്സുകളായി പഠനം നടത്തികൊണ്ടിരുന്നു. അതിൽ അദ്യാപകരെയും നിയമിച്ചു. 1910 ൽ മദ്രാസ് ഗവൺമെന്റ് 1 മുതൽ 5 വരെയിള്ള ക്ളാസ്സുകൾക്ക് അംഗീകാരം നൽകുകയും ചെയ്തു.

ചെറുവണ്ണൂരിൽ NH 17 ന്റെ പടിഞ്ഞാറ് വശത്താണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. 13 സെന്റ് സ്ഥലത്താണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. അന്ന് മുതൽ നല്ല രീതിയിൽ പ്രവർത്തിച്ചു വരികയും ഓരോ ക്ളാസ്സും 2 ഡിവിഷനുകളിലായ 10 ക്ളാസ്സുകൾ നടത്തി പോന്നു. പിന്നീട് 1956 ൽ കേരള സംസ്ഥാനം നിലവിൽ വരികയും 1961 ൽ LPവിഭാഗം 1 മുതൽ 4 വരെയായി ഉത്തരവായി. ആദ്യം ഹിന്ദു വിഭാഗത്തിലുള്ള കുട്ടികൾ മാത്രമായിരുന്നു പഠിച്ചിരുന്നത്. 1970 ൽ മുസ്ളീം വിഭാഗത്തുലുള്ള കുട്ടികളും വന്നു ചേരാൻ തുടങ്ങി. 1972 ൽ ഒരു അറബി അദ്യാപകനെ നിയമിച്ചു.

ആദ്യത്തെ ഹെഡ് മാസ്റ്റർ MK ഗോവിന്ദ പണിക്കർ ആയിരുന്നു, അദ്ദേഹം റിട്ടയർ ചെയ്തപ്പോൾ അവരുടെ മകളായ M മാധവി ടീച്ചർ ഹെഡ് മിസ്ട്രസ് ആയി. ഗോവിന്ദ പണിക്കരുടെ മരണ ശേഷം സ്കൂൾ മാനേജ് മെന്റ് മകളായ മാധവി ടീച്ചർക്കായി. ചെറുവണ്ണൂർ എ എൽ പി സ്കൂൾ പണിക്കർ സ്കൂൾ എന്നാണ് അറിയപ്പെട്ടിരുന്നത്. അതിന് ശേഷം സുഭദ്ര ടീച്ചർ, സുമതി ടീച്ചർ, രേഘ, എലിസബത്ത്, സുനിൽകുമാർ, ശ്രീലേഖ, രമാദേവി ടീച്ചർ എന്നിവർ ചാർജ്ജ് എടുത്തു. 2001 ഡിസംബർ മാസത്തിൽ ശ്രീ M ദാവൂദ് ഖാൻ മാസ്റ്ററിന് കൈമാറുകയും പിന്നീട് 2016 ൽ വീണ്ടും മാനേജ്മെന്റ് ശ്രീ P M അബ്ദുൾ നാസർ ഹാജി എന്നിവർക്ക് കൈമാറി. ഇപ്പോൾ ഹെഡ്മിസ്ട്രസ് ശ്രീമതി ശ്രീലത ടീച്ചർ ആണ്. അസിസ്റ്റന്റ് അദ്യാപകരായി ആനന്ദവല്ലി എ, സുശീലകുമാരി എസ്, ഫാത്തിമ സുഹറ കെ പി, റീനാബി വാലിദ വി പി, രാമചന്ദ്രൻ പി പി, റഹിയാനത്ത് പി, ബിനിത ബി ജി, ജസ്‍ല എ എൻ, ഷാഹിദ വി പി, നസ്റീൻ ബാനു കെ, ജമാലുദ്ദീൻ കെ സി, സുഹറാബി എന്നിവർ പ്രവർത്തിക്കുന്നു. നിലവിൽ 257 വിദ്യാർത്ഥികൾ സ്കൂളിൽ പഠിച്ചുവരുന്നു.



ഭൗതികസൗകര്യങ്ങൾ

കോഴിക്കോട് സിറ്റിയിൽ ചെറുവണ്ണൂരിൽ – 17 ന് സമീപത്തായി പടിഞ്ഞാറ് വശത്ത് പരിമിതമായി സ്ഥലത്തിനുള്ളിൽ നിലകൊള്ളുന്ന ഈ സ്കൂളിൽ കുട്ടികളുടെ അഭിരുചിക്കനുസരിച്ച് മലയാളം - ഇംഗ്ളീഷ് മീഡിയം ക്ളാസ്സുകളും സ്കൂൽ ലൈബ്രറിയും കമ്പ്യൂട്ടർ ലാബും പ്രവർത്തിക്കുന്നു, സ്റ്റാഫ് റൂമും ഓഫീസ് റൂമും പ്രീ പ്പൈമറി (LKG- UKG) ക്ളാസ്സുകളും നിലവിലുണ്ട്. കൂടാതെ പാചകപുരയും സ്റ്റോർ റൂമും അതിനോടനുബന്ധിച്ച് ആവശ്യമായ ജലം ലഭിക്കുന്നതിന് ഒരു കിണറും ഇവിടെ നിർമ്മിച്ചിട്ടുണ്ട്. വിദ്യാർത്ഥികൾക്കും സ്റ്റാഫ് അംഗങ്ങൾക്കും വേണ്ടി മതിയായ ശൗചാലയവും സ്കൂളിൽ നിർമ്മിച്ചിട്ടുണ്ട്. വിദ്യാർത്ഥികൾക്ക് ആവശ്യത്തിന് ജലം ഉപയോഗിക്കാൻ പൈപ്പുകൾ സ്ഥാപിച്ചിട്ടുള്ളതാണ്. കുടിക്കുവാൻ വേണ്ടി ഒരു വാട്ടർ കൂളറും കൂടാതെ എല്ലാ ക്ളാസ്സ് മുറികളിലും കുടിവെള്ള സംഭരണിയും സ്ഥാപിച്ചിട്ടുണ്ട്. സ്കൂളിലെ വിദ്യാർത്ഥികളുടെ പഠന നിലവാരം ഉയർത്താനുതകുന്ന തരത്തിൽ 4 കമ്പ്യൂട്ടറുകളും ഇന്റർ നെറ്റ് കണക്ഷനും ഇവിടെ നിലവിലുണ്ട്. എല്ലാ ക്ളാസ് മുറികളും ഇലക്ട്രി ഫൈ ചെയ്തിട്ടുള്ലതും ഫാനുകൾ സ്ഥാപിച്ചിട്ടുള്ളതുമാണ്.



മുൻ സാരഥികൾ:

1) ശ്രീ M K ഗോവിന്ദ പണിക്കർ 2) ശ്രീമതി M മാധവി ടീച്ചർ 3) ശ്രീമതി Mസുഭദ്ര ടീച്ചർ 4) ശ്രീമതി സുമതി ടീച്ചർ 5) ശ്രീമതി രേഖ ടീച്ചർ 6) ശ്രീമതി എലിസബത്ത് ടീച്ചർ 7) ശ്രീ സുനിൽകുമാർ 8) ശ്രീമതി രമാദേവി 9) ശ്രീ P K അവറാൻ മാസ്റ്റർ 10) ശ്രീമതി E ശ്രീലേഖ 11) ശ്രീമതി P അജിതകുമാരി 12) ശ്രീ V അബ്ദുൾ ഗഫൂർ


മാനേജ്‌മെന്റ്

ഗോവിന്ദ പണിക്കരുടെ മരണ ശേഷം സ്കൂൾ മാനേജ്‍മെന്റ് മകളായ മാധവി ടീച്ചർക്കായി.2001 ഡിസംബർ മാസത്തിൽ ശ്രീ M ദാവൂദ് ഖാൻ മാസ്റ്ററിന് കൈമാറുകയും പിന്നീട് 2016 ൽ വീണ്ടും മാനേജ്മെന്റ് ശ്രീ P M അബ്ദുൾ നാസർ ഹാജി എന്നിവർക്ക് കൈമാറി

അധ്യാപകർ

1 ഹെഡ്മിസ്ട്രസ് ശ്രീമതി ശ്രീലത ടീച്ചർ 2 ശ്രീമതി ആനന്ദവല്ലി ​​​എ 3 ശ്രീമതി സുശീല കുമാരി എസ് 4 ശ്രീമതി ഫാത്തിമത്തു സുഹറ കെ പി 5 ശ്രീമതി റീനബീവാലിദ വി പി 6 ശ്രീ രാമചന്ദ്രൻ പി പി 7 ശ്രീമതി റഹിയാനത്ത് പി 8 ശ്രീമതി ബിനിത ബി ജി 9 ശ്രീമതി ജസ് ല 10 ശ്രീമതി ഷാഹിദ വി പി 11 ശ്രീമതി നസ്റീൻ ബാനു കെ 12 ശ്രീ ജമാലുദ്ദീൻ കെ സി 13 ശ്രീമതി സുഹറാബീ

പ്രശസ്തരായ പൂർവ്വ വിദ്യാർഥികൾ

പാഠ്യേതര പ്രവർത്തനങ്ങൾ

ചിത്രങ്ങൾ

വഴികാട്ടി