ചെറുപുഷ്പം യു പി സ്കൂൾ ചെമ്പന്തൊട്ടി/അക്ഷരവൃക്ഷം/കാവലാകാം കരുതലോടെ

Schoolwiki സംരംഭത്തിൽ നിന്ന്
കാവലാകാം കരുതലോടെ

ഒരിക്കൽ ഒരു കൊച്ചുഗ്രാമത്തിൽ ഒരു വലിയ മാറാരോഗം പടർന്നുപിടിച്ചു. അപ്പോൾ ആ നാടുമുഴുവൻ വലിയ ആശങ്കയിലായി. പല മരുന്നുകളും ചികിത്സകളും പരീക്ഷിച്ചു. എന്നിട്ടും ആ രോഗത്തിൽനിന്ന് ആ ഗ്രാമത്തെ രക്ഷിക്കാനായില്ല. അങ്ങനെയിരിക്കെ ആരോഗ്യവകുപ്പിൽ ജോലിചെയ്യുന്ന ഒരു ഉദ്യോഗസ്ഥൻ ആ ഗ്രാമത്തിലേക്ക് വന്നത്. അദ്ദേഹം വന്നപ്പോഴാണ് അറിയുന്നത് ആ ഗ്രാമത്തിന്റെ അവസ്ഥ. അതിനാൽ അദ്ദേഹം ആ ഗ്രാമത്തിലെ സ്ഥലങ്ങളെല്ലാം നിരീക്ഷിച്ചു. അപ്പോഴാണ് അദ്ദേഹം ആ കാഴ്ച കാണുന്നത്. മാലിന്യങ്ങളെല്ലാം കുന്നുകൂടി കിടക്കുന്ന ഈച്ചകളും, കൊതുകുകളും, മണവും കാരണം അങ്ങോട്ട് അടുക്കാൻ കഴിയുന്നില്ല. പാത്രങ്ങളിൽ വെള്ളം കെട്ടി കിടക്കുന്നു അതുകൊണ്ട് കൊതുകുകൾ പെരുകുന്നു. ഇതെല്ലാം കണ്ട് അദ്ദേഹം നാട്ടുകാരോട് പറഞ്ഞു നോക്കി ഇതുകൊണ്ട് വരുന്ന അവസ്ഥകൾ. എന്നിട്ടും നാട്ടുകാർ അത് മനസ്സിലാകില്ല അതുകൊണ്ട് അദ്ദേഹം വിചാരിച്ചു ഈ രോഗം അവർക്ക് ആവശ്യമാണ് അതുകൊണ്ട് അവർ എന്തു വേണമെങ്കിലും ചെയ്യട്ടെ. പക്ഷേ അവരുടെ വിഷമം കണ്ടപ്പോൾ അദ്ദേഹത്തിനു തോന്നി നമുക്ക് ഇത് വന്നതെങ്കിൽ അപ്പോൾ തന്നെ അദ്ദേഹം ചിന്തിച്ചു. അദ്ദേഹം ആ നാട്ടുകാർക്ക് വേണ്ട ഒരു മാലിന്യ പ്ലാന്റ് നിർമ്മിച്ചു ഓരോ വീട്ടിലും വേസ്റ്റ് ബോക്സ് നിർമ്മിച്ചു അതിന് ഒരു വണ്ടിയും. വീട്ടുകാർ മാലിന്യം ബോക്സിൽ നിക്ഷേപിക്കും അത് വണ്ടി വന്നു എടുത്തു മാലിന്യ പ്ലാന്റ് നിക്ഷേപിക്കും. അങ്ങനെ ആ ഗ്രാമത്തിലെ രോഗം അവരെ വിട്ടുപോയി അതിൽ പിന്നെ ആ ഗ്രാമം എല്ലാവർക്കും ഒരു ഉത്തമ മാതൃകയായി മാറി. കൂട്ടുകാരെ, പരിശ്രമിച്ചാൽ നമുക്കു ജീവിതത്തിൽ ഒന്നാം സ്ഥാനം ഉറപ്പ്

അൽഫോൻസാ സാജു
6 B ചെറുപുഷ്പം യു പി സ്കൂൾ ചെമ്പന്തൊട്ടി
ഇരിക്കൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 18/ 01/ 2022 >> രചനാവിഭാഗം - കഥ