ചെമ്പിലോട് യു പി സ്കൂൾ/അക്ഷരവൃക്ഷം/നമ്മൾ കൂടെയുണ്ട്

നമ്മൾ കൂടെയുണ്ട്

വൻമതിലുകൾ ഭേദിച്ചുവന്ന മഹാമാരി
വൻ ദുരന്തമായി പെയ്യുന്ന പേമാരി
ഒച്ചയില്ല അനക്കമില്ല കാൽ പെരുമാറ്റമില്ല
|ഒറ്റയ്ക്കായ് പിരിയുന്നു മാനവരെല്ലാം
ഭീതിയൊഴിയാത്ത നാളുകളിൽ
പുഞ്ചിരിമാഞ്ഞ മുഖങ്ങൾ മാത്രം
ചേർന്നുനിൽക്കാൻ ഭയപ്പെടുന്ന
മാനവർക്ക് മുമ്പിൽ
അതിജീവനത്തിനായ്
പൊരുതുന്ന ആശുപത്രികൾ
കരുതിയിരിക്കാം ജാഗ്രതയോടെ
കൈ കഴുകി നേരിടാം ഈ
വിപത്തിനെ ഒറ്റയായി
ഒറ്റയായി പിരിഞ്ഞിടാം ഒന്നിച്ചു
ചേർന്നൊരു പുതുലോകം പണിയാൻ

ആദിൽ കെ ടി
6 എ ചെമ്പിലോട് യു. പി സ്ക്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Ebrahimkutty തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത