വുഹാനിൽ നിന്നൊരു കൊറോണ വൈറസ്
എത്തീ എല്ലാ നാട്ടിലും
ആളുകളെല്ലാം വീട്ടിലായി
കൊറോണ വൈറസ് പേടിച്ച്
പൊതുഗതാഗത മെഴിവായി
പൊതു സ്ഥലങ്ങൾ വിജനമായ്
അനുസരിക്കണം സർക്കാരിനെ
ആരോഗ്യ പ്രവർത്തകരെ
സോപ്പിനാൽ കഴുകേണം കൈകൾ
ധരിക്കേണം മുഖാവരണം
രോഗലക്ഷണങ്ങൾ കണ്ടാൽ നമുക്ക്
ആശ്രയിക്കാം ദിശയെ
നിൽക്കരുത് കൂട്ടമായി
പകർത്തരുതാർക്കും രോഗം
നാളെ പുഞ്ചിരിക്കാനും
ലോക നൻമയ്ക്കായും
ഇന്ന് മുഖം മറച്ചീടാം
അഭിനന്ദിക്കാം ആദരിക്കാം
ആരോഗ്യ പ്രവർത്തകരെ
പോലീസ് സോദരൻമാരെ
പൊതു പ്രവർത്തകരെ
കൊറോണക്കെതിരെ പൊരുതാം
നമുക്ക് ഒറ്റക്കെട്ടായ് പൊരുതാം