കൂട്ടുകാരെ ചൊല്ലുക, നമ്മുടെ
പള്ളിക്കുടങ്ങളടച്ചതെന്തേ?
കൊറോണയെന്നൊരു മാരകവുധിയീ
നമ്മുടെ ഭൂമിയിൽ തമ്പടിച്ചേ
അയ്യയ്യോ അയ്യയ്യോ മാരകവ്യാധിയീ
ഭൂമിയെ മാറ്റിമറിക്കുമല്ലോ
ഇല്ലില്ല ഇല്ലില്ല പേടി വേണ്ട പക്ഷെ
ജാഗ്രത വേണമെൻ
കൂട്ടുകാരെ
കൊറോണയെന്നൊരു മാരകവ്യാധിക്ക്
മരുന്നുകളില്ലെന്ന് ഓർക്കേണം നാം
തുമ്മുമ്പോൾ വാ പൊത്തി തുമ്മണം
നമ്മുടെ ആരോഗ്യം നന്നായി നോക്കിടേണം
സാമൂഹിക അകലം പാലിക്കേണം നമ്മൾ
ഒറ്റക്കെട്ടായ് പൊരുതിടേണം
ഇടക്കിടെ കൈകൾ സോപ്പിട്ട് കഴുകണം
വ്യക്തി ശുചിത്വം പാലിക്കേണം
പച്ചക്കറികൾ കഴിക്കേണം
നമ്മൾ പ്രതിരോധശക്തി കൂട്ടിടേണം
പൊതു സ്ഥലങ്ങളിൽ തുപ്പരുത് നമ്മൾ
വൈറസ് പകരാതെ നോക്കിടേണം
കൊറോണയെന്നൊരു ഭീകരവ്യാധിയെ
ഒറ്റക്കെട്ടായ് തുരത്തേണം നാം