ചൂലൂർ എ.എൽ.പി.എസ്/അക്ഷരവൃക്ഷം/ കൊറോണ ഗാനം

Schoolwiki സംരംഭത്തിൽ നിന്ന്
പോരാടുവാൻ നേരമായിന്നു കൂട്ടരേ

പോരാടുവാൻ നേരമായിന്നു കൂട്ടരേ
 പ്രതിരോധ മാർഗ്ഗത്തിലൂടെ
                കണ്ണി പൊട്ടിക്കാം നമുക്കീ ദുരന്തത്തി
                       നലയടികളിൽ നിന്നു മുക്തി നേടാം
                  ഒഴിവാക്കിടാം സ്നേഹ സന്ദർശനം
                      നമുക്കൊഴിവാക്കിടാം ഹസ്ത ദാനം
                അൽപ്പ കാലം നാം അകന്നിരുന്നാലും
          പരിഭവിക്കേണ്ട പിണങ്ങിടേണ്ട
         പരിഹാസ രൂപേണ കരുതലില്ലാതെ നടക്കുന്ന സോദരേ കേട്ടു കൊൾക
    നിങ്ങൾ തകർക്കുന്നതൊരു ജീവനല്ല
                                 ഒരു ജനതയെത്തന്നെയല്ലേ
  ആരോഗ്യ രക്ഷക്കു നൽകും
                                 നിർദേശങ്ങൾ പാലിച്ചിടാം മടിക്കാതെ।
                      ആശ്വാസമേകുന്ന ശുഭ വാർത്ത
                                കേൾക്കുവാൻ ഒരു മനസോടെ ശ്രമിക്കാം
       ജാഗ്രതയോടെ ശുചിത്വ ബോധത്തോടെ മുന്നേറിടാം ഭയക്കാതെ
       ശ്രദ്ധയോടീ നാളുകൾ സമർപ്പിക്കാം।
                    ഈ ലോക നൻമയ്ക്കു വേണ്ടീ...
... Athulya.Ek


 

Athulya.Ek
4 എ എൽ പി എസ് ചൂലൂർ
കുന്ദമംഗലം ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - കവിത