ചമ്പാട് നോർത്ത് എൽ പി എസ്/അക്ഷരവൃക്ഷം/കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
അവധിക്കാലം
ഒരുപാട് പ്രതിക്ഷയോടെ കാത്തിരുന്ന അവധിക്കാലത്തിന്  മേലെ കരിനിഴൽ വിഴ്ത്തി കൊണ്ട് കൊറോണ എന്ന മഹാമാരി  നമ്മുടെ നാട്ടിലും എത്തി.  കൂട്ടുകാരോട്  ഒന്ന്  യാത്ര പറയാൻ  പോലും ആവാതെ സ്കൂൾ അടച്ചു .     അനിയത്തിയോടോത്ത്  പാർക്കിലും ബീച്ചിലും കറങ്ങിനടക്കാം എന്ന് കരുതിയതും തെറ്റി . ഒരാളും വിട്ടിന് പുറത്തിറങ്ങരുത് എന്ന അറിയിപ്പ് വന്നു  റോഡുകൾവിജനമായി .  ആംബുലൻസിൻെറയും പോലീസ് വാഹനത്തിൻെറയും ഇരമ്പൽ നാടിനെ നടുക്കി.
                 പാത്തും പതുങ്ങിയും അത്യവശ്യസാധനങ്ങൾ വാങ്ങാൻ പുറത്ത് പോയ അച്ഛൻ കിതച്ച്  കൊണ്ടാണ്  അന്ന്  വീട്ടിൽ മടങ്ങിയെത്തിയത് . 

മുഖം മറച്ചിരുന്ന മാസ്ക് അഴിച്ച് കൈ കഴുകി അച്ഛൻ നിലത്തിരുന്നു .അമ്മ കൊടുത്ത കഞ്ഞിവെള്ളം ഒരു കവിൾ കുടിച്ചതും "എനിക്ക് തൊണ്ട വേദനിക്കുന്നു"എന്ന് പറ‍‍ഞ്ഞതും അമ്മ വിയർക്കുന്നതും ‍ഞാൻ കണ്ടു.