ചമ്പാട് എൽ പി എസ്/അക്ഷരവൃക്ഷം/കോവിഡ്-19നെ നേരിടുമ്പോൾ

Schoolwiki സംരംഭത്തിൽ നിന്ന്
കോവിഡ്-19നെ നേരിടുമ്പോൾ

ഇന്ന് ലോകത്തെ ആകെ പിടിച്ചു കുലുക്കിയിരിക്കുന്ന ഒരു മഹാവ്യാധിയാണ് കോവിഡ്-19 അഥവാ കൊറോണ വൈറസ്.
ചൈനയിലെ വുഹാനിൽ തുടക്കം കുറിച്ച ഈവൈറസ് ലോകമെമ്പാടും പടർന്നു പിടിച്ചിരിക്കുകയാണ്.
നമ്മുടെ കൊച്ചു കേരളവും ഈ മാരക വൈറസിന്റെ പിടിയിലാണ്.
ഈ ദുരന്തത്തെ നാം അതിജീവിച്ചേ മതിയാവുകയുള്ളൂ.

മനുഷ്യനിൽ നിന്ന് മനുഷ്യനിലേക്ക് പടരുന്ന ഈ വൈറസിനെ നേരിടാൻ
നമ്മുടെ ജീവിത ശൈലിയിൽ ഒരുപാട് മാറ്റങ്ങൾ വരുത്തേണ്ടിയിരിക്കുന്നു.സന്തോഷത്തോടെയുള്ള
കൂട്ടായ്മകളെല്ലാം നമുക്ക് കുറേകാലത്തേക്ക് മാറ്റിവെക്കാം. അനാവശ്യമായ യാത്രകൾ ഒഴിവാക്കാം.
നമ്മുടെ കൈകൾ മുഖത്തേക്ക് കൊണ്ടുപോകാതെ സൂക്ഷിക്കണം.ഇടയ്ക്കിടെ സോപ്പ് ഉപയോഗിച്ച് കൈ കഴുകുന്നത്
ഒരു ശീലമാക്കണം.പുറത്തിറങ്ങുമ്പോൾ മാസ്ക് ധരിക്കണം.പൊതു സ്ഥലങ്ങളിൽ സാമൂഹ്യ അകലം പാലിക്കണം.
ഇങ്ങനെ അതീവ ശ്രദ്ധയോടുകൂടി ഈ മഹാ വൈറസിനെ കീഴ്പെടുത്താം

.

ശ്രീനന്ദ
4എ ചമ്പാട് എൽ.പി
ചൊക്ലി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - ലേഖനം