ചങ്ങങ്കരി ഡി.ബി. യു പി എസ്/അക്ഷരവൃക്ഷം/പരിസ്ഥിതിയാം അമമ

Schoolwiki സംരംഭത്തിൽ നിന്ന്
പരിസ്ഥിതിയാം അമ്മ

പരിസ്ഥിതിയാം അമ്മേ
നമിക്കുന്നു നിന്നെ
നീയാകും പൂമാലയിൽ
പൂക്കളാം ഞങ്ങൾ നിൻ
സൗരഭവ്യം കണ്ടു വന്ദിക്കുന്നു.
        എന്നാൽ ഇപ്പോൾ നീ
        ദുഷ്കൃത്യങ്ങൾ തൻ
        പിടിയില‍മർന്നിരിക്കുന്നു
        കൊറോണയാം വൈറസും
        ബാക്ടീരിയയുമൊന്നായി
        തുരത്തുന്നു നിൻ മക്കളെ,
        കൊല്ലുുന്നു നിൻ മക്കളെ.
ഒട്ടേറെ ദുഷ്കൃത്യങ്ങൻ ചെയ്യുന്ന
തെറ്റുകൾ നിറഞ്ഞ നിൻ മക്കൾ
പ്രകൃതിയാം നീ എന്ന സ്വപ്നത്തെ
നശിപ്പിക്കാൻ തുടങ്ങിയല്ലോ
നിന്നെ കീറിമുറിച്ചല്ലോ
മക്കൾ തന്നെ നിന്നെ
ഇല്ലായ്മ ചെയ്യാൻ ഒരുങ്ങിയല്ലോ
ഇതിനാൽ നീ തന്ന ശിക്ഷയല്ലോ ഇത്
കൊറോണ എന്ന മഹാമാരി.

ജെൻസി സജി
7 A ചങ്ങങ്കരി ഡി.ബി. യു പി എസ്
തലവടി ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത