ഗുഹാനന്ദപുരം എച്ച് എസ് സ്കൂൾ ചവറ സൗത്ത്/സയൻസ് ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്

2018-19 വർഷത്തെ സയൻസ് ക്ലബ് രൂപീകരിച്ചതിനു ശേഷം ക്ലബിന്റെ ആഭിമുഖ്യത്തിൽ വിവിധ പരിപാടികൾ നടത്തി . ജൂലൈ 21 ചാന്ദ്രദിനത്തിൽ സയൻസ് ക്ലബിന്റെ നേതൃത്വത്തിൽ ചാന്ദ്ര നിരീക്ഷണം നടത്തി. സ്കൂളിൽ പ്ലാസ്റ്റിക്ക് നിർമാർജന പദ്ധതി തുടങ്ങി.. ഇതിന്റെ മുന്നോടിയായി പ്ലാസ്റ്റിക്ക് ബോധവത്കരണ അസംബ്ലി സംഘടിപ്പിച്ചു. സ്കൂളിനെ പ്ലാസ്റ്റിക്ക് ബോട്ടിൽ രഹിത വിദ്യാലയമായിഹെഡ്മിസ്ട്രസ് ജെ മിനി പ്രഖ്യാപിച്ചു. വെള്ളം ശേഖരിക്കുന്ന ബോട്ടിലുകൾ മുഴുവൻ സ്റ്റീൽ പാത്രങ്ങളാക്കി കഴിഞ്ഞു. എല്ലാ ദിവസവും രണ്ടു ടീച്ചേഴ്സിന്റെ നേതൃത്വത്തിൽ പ്ലാസ്റ്റിക്, മിഡായികാവറുകൾ എന്നിവയുണ്ടെങ്കിൽ നീക്കം ചെയ്യുന്നു . എല്ലാം മണ്ണിലേക്ക് വലിച്ചെറിയുന്ന രീതിയെ നിരുത്സാഹപ്പെടുത്താനാണ് ഇത്. നിരന്തര ബോധവത്കരണത്തിലൂടെ പ്ലാസ്റ്റിക്കിന്റെ ഉപയോഗം കുറയ്ക്കാൻ ലക്ഷ്യമിട്ട് വിവിധ പദ്ധതികൾക്കും രൂപം നൽകിയിട്ടുണ്ട്..