ഗുഹാനന്ദപുരം എച്ച് എസ് സ്കൂൾ ചവറ സൗത്ത്/നാഷണൽ കേഡറ്റ് കോപ്സ്-17

Schoolwiki സംരംഭത്തിൽ നിന്ന്

ആഗസ്ത് 15 സ്വാതന്ത്ര്യദിനാചരണം

സ്കൂൾ എൻ സി സി യുടെ ആഭിമുഘ്യത്തിൽ സ്കൂൾ അങ്കണത്തിൽ കൃത്യം 9 .30 നു നടന്നു.സ്കൂൾ പ്രിൻസിപ്പൽ ശ്രീ . അജി സാർ ദേശീയ പതാക ഉയർത്തി ,പി റ്റി എ പ്രസിഡന്റ് ,വൈസ് പ്രസഡന്റ് പി റ്റി എ ഭാരവാഹികൾ രക്ഷാകർത്താക്കൾ എന്നിവർ സജീവമായി പങ്കെടുത്തു .ഭാരതാംബ ,ചാച്ചാജി ഗാന്ധിജി എന്നീ വേഷവിധാനങ്ങളോടെ കുട്ടികൾ ചടങ്ങിൽ അണിനിരന്നു .സ്വാതന്ത്ര്യദിനസന്ദേശം അജി സാർ കുട്ടികൾക്ക് നൽകി .ദേശഭക്തിഗാനം,സ്വാതന്ത്ര്യസമര സേനാനികളുടെ അർപ്പിത ജീവചരിത്രം എന്നിവ കുട്ടികൾ അവതരിപ്പിച്ചു .വിദ്യാർത്ഥികൾക്ക് പായസവിതരണത്തോടെ ചടങ്ങുകൾ സമാപിച്ചു


വൃദ്ധസദനസന്ദർശനം

2018 ഓണമവധിക്ക്എ എൻ ഓ പ്രിജു വിന്റെ നേതൃത്വത്തിൽ അഭയ വൃദ്ധസദനം സന്ദർശിച്ചു . പുതിയ തലമുറക്ക് വൃദ്ധസദനം സന്ദർശിക്കാൻ അവസരം ഒരുക്കുന്നു .അവിടുത്തെ സാഹചര്യങ്ങൾ മനസിലാക്കുന്നു . ഭാവിയിൽ ഇവിടം ആശ്രയിക്കുന്നവരുടെ എണ്ണം കുറഞ്ഞു വരുന്നതാണ് നല്ലതെന്ന ബോധം കൂട്ടികളിൽ സ്വരൂപിക്കുന്നു


സ്കൂൾ എൻ സി സി യുടെ നേതൃത്വത്തിൽ ലഹരി വിരുദ്ധ ദിനാചരണം

ലഹരി വിരുദ്ധ ദിനാചരണം ജൂൺ 26 വിവിധ ദൃശ്യങ്ങൾ

ലഹരി ഉപയോഗിക്കുന്നതിന്റെ  ദൂഷ്യഫലങ്ങൾ എഛ് എം കൂട്ടികൾക്കു പറഞ്ഞു കൊടുത്തു 

സ്കൂൾ അസ്സെംബ്ലയ്യിൽ ലഹരി വിരുദ്ധപ്രതിജ്ഞ കുട്ടികൾ ഏറ്റു ചൊല്ലി ലഹരി വിരുദ്ധപോസ്റ്റർ പ്രദർശിപ്പിച്ചു ലഹരി വിരുദ്ധ ദിനാചരണം ജൂൺ 26 എൻ സി സി യുടെ നേതൃത്വത്തിൽ ബോധവൽക്കരണ ക്ലാസ് നടത്തി എഛ് എം അധ്യക്ഷത വഹിച്ചു സ്കൂൾ എൻ സി സി ഓഫീസർ എ പ്രിജു,അധ്യാപകനായ ജി.എസ്‌. വസന്തകുമാർ എന്നിവർ ക്ലാസ് നയിച്ചു.