ഗുഹാനന്ദപുരം എച്ച് എസ് സ്കൂൾ ചവറ സൗത്ത്/ടൂറിസം ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്

വിനോദയാത്ര

2017 നവംബർ മാസത്തിൽ സ്കൂളിൽ നിന്നും വിനോദയാത്ര പോയി .52 കുട്ടികളും 5 അധ്യാപകരും ഉൾപ്പെട്ട സംഘം കൃത്യം 6 മണിക്ക് പുറപ്പെട്ടു. 'മാജിക് വേൾഡ് ' ആയിരുന്നു സന്ദർശനസ്ഥലം .എല്ലാകുട്ടികളും ആദ്യ മായാണ് 'മാജിക് വേൾഡ് സന്ദർശിക്കുന്നത് .കൃത്യം 10 മണിക്ക് തന്നെ അവിടെ എത്തി പ്രഭാത ഭക്ഷണത്തിനു ശേഷം അതിനുള്ളിലേക്ക് പ്രവേശിച്ചു. വിനോദവും വിജ്ഞാനവും ശാസ്ത്രവും അത്‍ഭുതവും കലർന്ന ആ ലോകം കുട്ടികൾക്ക് നന്നേ ഇഷ്ടപ്പെട്ടു .കഴിയുന്നത്ര സമയം അവിടെ ചിലവഴിച്ച ശേഷം എല്ലാവരും ടൂറിസ്റ്റു ബസിൽ മടക്കയാത്ര ആരംഭിച്ചു .പിന്നീട് 'മാജിക് വേൾഡ് സന്ദർശനം യാത്ര വിവരണം കുട്ടികൾ എഴുതി .ഏറ്റവും നല്ല യാത്രവിവരണത്തിനു സമ്മാനദാനവും നിർവഹിച്ചു