ഗുഹാനന്ദപുരം എച്ച് എസ് സ്കൂൾ ചവറ സൗത്ത്/അക്ഷരവൃക്ഷം/കൊറോണ വൈറസ്

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ വൈറസ്


കൊറോണ എന്ന വാക്കിന്റെ അർത്ഥം '’ കിരീടം'’ എന്നാണ്. ഗോളാകൃതിയിലുള്ള കൊറോണ വൈറസിന് ആ പേര് വന്നത് അതിന്റെ സ്തരത്തിൽ നിന്നും സൂര്യരശ്മികൾ പോലെ തോന്നിപ്പിക്കുന്ന തരത്തിൽ സ്ഥിതിചെയ്യുന്ന കൂർത്ത മുനകൾ കാരണമാണ്. ഈ വൈറസ് പക്ഷി മൃഗാദികളിലും, മനുഷ്യരിലും രോഗകാരിയാകുന്നു. മനുഷ്യർ, മൃഗങ്ങൾ, പക്ഷികൾ തുടങ്ങിയ ജീവികളിൽ രോഗകാരിയാകുന്ന ഒരു കൂട്ടം RNA വൈറസുകളാണ് കൊറോണ വൈറസ് എന്നറിയപ്പെടുന്നത്. സിവിയർ അക്യൂട്ട് റെസ്പിറേറ്ററി സിൻട്രോം(സാർസ്), മിഡിൽ ഈസ്റ്റ് റെസ്പിറേറ്ററി സിൻട്രോം(മെർസ്)കോവിഡ്-19 എന്നിവ വരെ ഉണ്ടാക്കുവാൻ ഇടയാക്കുന്ന ഒരു വലിയകൂട്ടം വൈറസുകളാ- ണ് കൊറോണ വൈറസുകൾ. മനുഷ്യൻ ഉൾപ്പടെയുള്ള ജീവികളുടെ ശ്വാസനാളിയെ ബാധിക്കുന്നു. ബ്രോങ്കൈറ്റിസ് ബാധിച്ച പക്ഷികളിൽ നിന്നും 1937 ലാണ് ആദ്യമായി കൊറോണ വൈറസിനെ തിരിച്ചറിഞ്ഞത്. സാധാരണ ജലദോഷത്തിന് 15-30% വരെ കാരണമാണ് ഈ വൈറസുകൾ.കവിഞ്ഞ 70 വർഷങ്ങ ളായി കൊറോണ വൈറസ് എലി, പൂച്ച,ടർക്കി, കുതിര, പന്നി,കന്നുകാലികൾ ഇവയെ ബാധിക്കാമെന്ന് ശാസ്ത്രജ്ഞമാർ കണ്ടെത്തി.മൃഗങ്ങൾക്കിടയിൽ പൊതുവെ ഇതു കണ്ടു വരുന്നുണ്ട്. നവജാതശിശുക്കളിലും, ഒരു വയസ്സിൽ താഴെ യുള്ള കുട്ടികളിലും ഉദരസംബന്ധമായ അണുബാധയ്ക്കും, മെനിഞ്ജൈറ്റിസിനും ഈ വൈറസ് കാരണമാകുന്നു. ഇവ ശ്വാസനാളിയെയാണ് ബാധിക്കുന്നത്.ജലദോഷവും, ന്യൂമോണിയയുമൊക്കെയാണ് രോഗലക്ഷണങ്ങൾ.രോഗം ഗുരുതരമായാൽ സാർസ്, ന്യൂമോണിയ,വൃക്കസ്തംഭനം എന്നിവയും ഉണ്ടാകുന്നു.മരണവും സംഭവിക്കാം.ചൈനയിൽ ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത് ഇവയിൽ നിന്നും അല്പംവ്യത്യസ്തമായ ജനിതകമാറ്റം സംഭവിച്ച പുതിയ തരം കോാറോണ വൈറസാണ്.ഇതാണ് കോവിഡ്-19 .സാധാരണ ജലദോഷ പ്പനിയെപ്പോലെ ശ്വാസനാളിയെയാണ് രോഗം ബാധിക്കുന്നത്.മൂക്കൊലിപ്പ്, ചുമ,തൊണ്ടവേദന,തലവേദന,പനി തുടങ്ങിയവയാണ് രോഗലക്ഷണങ്ങൾ. ഇവ ഏതാനും ദിവസം നീണ്ടു നില്ക്കും.പ്രതിരോധവ്യവസ്ഥ ദുർബലമായവരിൽ അതായത് പ്രായമായവരിലും ചെറിയകുട്ടികളിലും വൈറസ് പിടിമുറുക്കും. ഇതുവഴി ഇവരിൽ ന്യൂമോണിയ, ബ്രോങ്കൈറ്റിസ് പോലുള്ള ശ്വാസകോശ രോഗങ്ങൾ പിടിപെടും.അതു കൊണ്ടു തന്നെ ലോകാരോഗ്യസംഘടന ഈ രോഗത്തെ മഹാമാരിയായി പ്രഖ്യാപിച്ചു. ഇതിന്റെ പിടിയിൽ നിന്നും അതിവേഗം മോചിതരാകാം എന്നു പ്രാർത്ഥിക്കാം.............

ആർച്ച. എസ്.
8 C ഗുഹാനന്ദപുരം എച്ച്. എസ്സ്. എസ്സ്
ചവറ ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - mtjose തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം