ഗുഹാനന്ദപുരം എച്ച് എസ് എസ് ചവറ സൗത്ത്/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

എന്റെഗ്രാമം.......'അഷ്ടമുടിക്കായലിനാല്‍ ചുറ്റപ്പെട്ട് പ്രകൃതിരമണീയവും പ്രശാന്തസുന്ദരവുമായ ഗ്രാമത്തിന്റെ ഹൃദയഭാഗത്തായി സ്കൂള്‍ സ്ഥിതിചെയ്യുന്നു.ഇതിന്റെ സ്ഥാപകന്‍ ശ്രീനാരായണഗുരുദേവന്റെ ഉത്തമശിഷ്യനായ ശ്രീഷണ്‍മുഖദാസസ്വാമികളാണ്. ആദ്യമഹാകാവ്യമായ “രാമചന്രവിലാസം ” രചിച്ച അഴകത്ത് പത്മനാഭക്കുറുപ്പ് ഈനാടിന്റെ അഭിമാനമാണ്.കഥാപ്രസംഗകുലപതിയായ ശ്രീ വി.സാംബശിവന്റെ ജന്‍മദേശമാണിത്.അദ്ദേഹം ഈസ്കൂളിലെ പൂര്‍വ്വവിദ്യാര്‍ത്ഥിയും, മുന്‍ അധ്യാപകനുമാണ്.കായലാല്‍ ചുറ്റപ്പെട്ടുകിടക്കുന്നതിനാല്‍ കയര്‍ വ്യവസായം, മത്സ്യബന്ധനം എന്നിവ പ്രധാന തൊഴില്‍മേഖലയാണ്.ഏറെ ഗ്രാമവാസികളും വിദ്യാസമ്പന്നരാണ്.