ഗുരുദേവ സ്മാരക എൽ.പി.എസ്/അക്ഷരവൃക്ഷം/ അതിജീവനം

Schoolwiki സംരംഭത്തിൽ നിന്ന്
അതിജീവനം

കരുതലോടെ ഇരിക്കും ഞങ്ങൾ

കരുതിത്തന്നെ നടക്കും

കൈകൾ ഞങ്ങൾ അകറ്റും

എന്നാൽ ഹൃദയം ഞങ്ങൾ കൊരുക്കും

മഹാമാരി തൻ കണ്ണി മുറിക്കാൻ

കൈകൾ നന്നായ് കഴുകും

പുറത്തിറങ്ങും നേരത്തേക്കോ

മാസ്കുയായി കൂട്ടുകൂടും നാം

കളികൾ ചിരികൾ തമാശകൾ

വീടിനുള്ളിൽ ഒതുക്കീടും

നമുക്ക് താങ്ങായി നിൽക്കുന്നോർക്കായ് മനസറിഞ്ഞ് പ്രാർത്ഥിച്ചിടും

നാളെ ഒത്തൊരുമിച്ചീടാനായി

ഇന്ന് നമ്മൾ അകന്നീടും

കൊറോണയെന്ന മഹാമാരിയെ

വീട്ടിലിരുന്ന് ചെറുക്കും നാം

പാർവണ ടി.എ
5 ഗുരുദേവ സ്മാരക എൽ.പി
പാനൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Panoormt തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത