ഗവ : എൽ പി എസ് കീഴാറ്റിങ്ങൽ /ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്

ഈ വിദ്യാലയം പിൽ്കാലത് കൈപ്പുഴ വീട്ടിലും പ്രവർത്തിച്ചിരുന്നു. ഈ പ്രദേശത്തെ പ്രമുഖ ബ്രാഹ്മണ കുടുംബാംഗമായിരുന്ന കാവനാശേരി മഠം ദാനമായി നൽകിയ പതിനാലു സെന്റ് സ്ഥലത്തു തിരുവിതാംകൂർ സർക്കാർ സ്കൂളായി പ്രവത്തനം തുടർന്നു.വിദ്യാലയ പ്രവർത്തനങ്ങൾ എന്തെഗിലും കാരണവശാൽ നിന്ന് പോകുകയോ വിദ്യാലയം സ്ഥാനമാറ്റം ചെയ്യപ്പെടുകയോ ചെയ്താൽ ഈ സ്ഥലം കാവനാശേരി മഠം വകയായി മാറും എന്ന് കരാർ ഉള്ളതായി പഴമക്കാർ ഓർക്കുന്നു.ഒന്ന് മുതൽ അഞ്ചു വരെ ക്ലാസ്സുകളാണ് ആദ്യം ഉണ്ടായിരുന്നത്.1093 ഇടവം 14 നു പ്രവേശനം ലഭിച്ച പൂവത്തൂർ വീട്ടിലെ അയ്യപ്പൻ കൃഷ്ണൻ മകൻ മാധവ പിള്ള ആയിരുന്നു ആദ്യ വിദ്യാർത്ഥി. 1986 ഇൽ സ്കൂൾ അപ്ഗ്രേഡ് ചെയ്യാനുള്ള ശ്രമ ഫലമായി 86 സെന്റ് ഭൂമി കടം വാങ്ങി സ്കൂളിന്റെ വിസ്തൃതി ഒരേക്കർ ആക്കി മാറ്റി.തുടക്കത്തിൽ ഓല മേഞ്ഞ കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന സ്കൂൾ പിന്നീട് ഓടിട്ട കെട്ടിടത്തിലേക്ക് പ്രവർത്തനം മാറ്റി.ഒരു വശത്തു പുഴയും ഒരു വശത്തു വയലും കൊണ്ട് ചുറ്റ പെട്ടിരുന്ന സ്കൂളിന് യാത്രാസൗകര്യം ഒരു കീറാമുട്ടി ആയിരുന്നതിനാൽ 1956 മുതൽ ഓരോ ക്ലാസ്സിനും ഓരോ ഡിവിഷൻ മാത്രം ആണ് ഉണ്ടായിരുന്നത്.1991 ലാണ് സ്കൂളിലേക്ക് വണ്ടി വരുന രീതിയിൽ വഴി ഉണ്ടായത്.2005 ഇൽ കാറ്റിലും പേമാരിയിലും സ്കൂളിന്റെ മേൽക്കൂര തകർന്നു.പഞ്ചായത്തിന്റെ സഹായത്തോടെ ഇത് ശരിയാക്കി എങ്കിലും കെട്ടിടത്തിന്റെ അവസ്ഥ ശോചനീയമായി തന്നെ തുടർന്നു.2010 ഇൽ പഞ്ചായത്ത് രണ്ടിന് ക്ലാസ് മുറികൾ നിർമിച്ച നൽകിയതിനാൽ ക്ലാസുമുകൾ അങ്ങോട്ടേക്ക് മാറ്റി.