ഗവ .യു.പി.എസ് .ചിറയിൻകീഴ്/അക്ഷരവൃക്ഷം/ കോവിഡ് അതിജീവനം

Schoolwiki സംരംഭത്തിൽ നിന്ന്
കോവിഡ് അതിജീവനം

കോവിഡ് പകർത്തിയൊരാ മുറിവുകൾ ഉണക്കാൻ..
അക്ഷമയില്ലാത്ത നേരത്ത് തന്നെ,
ദൈവം വിളങ്ങുന്ന സംതൃപ്തനാടിനെ,
ദുരിതത്തിലാഴ്ത്താൻ വന്നു കൊറോണയും...
അന്യ രാജ്യത്തു നിന്നെത്തിയ വൈറസിനെ
ചികത്സയില്ലെല്ലോയെന്നൊരാവസ്ഥയിൽ.....
എന്തു ചെയ്യണമെന്നറിയാതെ
തിക്കിതിരക്കുന്ന ജനക്കൂട്ടത്തെ.....
മുൻനിർത്തി പ്രതിരോധമെന്ന വാക്സിനെ....
ആരോഗ്യ കേന്ദ്രം പുറപ്പെടുവിച്ചു....
ഈ പ്രതിരോധ വാക്സിന്റെ ധൈര്യത്തിൽ....
ഒട്ടേറെ ജനങ്ങൾക്ക് അല്പമാശ്യാസമായി...
എന്നാലും, ലോകമോട്ടേറെ ചുറ്റി പിടിച്ച....
രാജ വെമ്പാലയെ പോലൊരു വിഷ ബാധയെ ....
അകലെ നിന്ന് ഒറ്റക്കെട്ടായി നേരിടാം ....
അപ്പോഴും അതിജീവനമെന്ന പ്രതീക്ഷയെ.....
നാമോരോരുത്തരും മുറുകെ പിടിക്കണം....
അങ്ങനെ ഈയൊരു ഭീകര ബാധയെ ....
പ്രതിരോധത്തിലൂടെ തുരത്താം....
ഒപ്പം വിജയം കൈവരിക്കാം.....
ഒപ്പം വിജയം കൈവരിക്കാം..
 

അമൃതാസുരേഷ്
7 ബി ഗവ.യു പി സ്കൂൾ ചിറയിൻകീഴ്
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത