ഗവ .യു.പി.എസ് .ചിറയിൻകീഴ്/അക്ഷരവൃക്ഷം/ഭയന്നിടില്ല നാം

Schoolwiki സംരംഭത്തിൽ നിന്ന്
ഭയന്നിടില്ല നാം

ഭയന്നിടില്ല നാം ചെറുത്തുനിന്നിടും,
 കൊറോണ എന്ന ഭീകരന്റെ കഥ കഴിച്ചിടും.
 ഭയന്നിടില്ല നാം ചെറുത്തു നിന്നിട്ടും,
 കൊറോണ എന്ന ഭീകരന്റെ കഥ കഴിച്ചിടും.
 ഭയന്നിടില്ല നാം കൈകൾകോർത്തിടും,
 നാട്ടിൽ നിന്ന് ഈ വിപത്ത് അകന്നിടും വരെ.
 തകർത്തിടും ഈ കൈകൾ ചേർത്തിടും.
 നാട്ടിൽ നിന്ന് ഈ വിപത്ത് അകന്നിടും വരെ.
 കൈകൾ നാം സോപ്പ് കൊണ്ട് ഇടയ്ക്കിടയ്ക്ക് കഴുകണം,
 തുമ്മിടുന്ന നേരവും ചുമച്ചിടുന്ന നേരവും
 തുണികളാലോ കൈകളാലോ മുഖം മറച്ചു ചെയ്യണം.
 കൂട്ടമായി പൊതുസ്ഥലത്തെ ഒത്തുചേരൽ നിർത്തണം,
 രോഗമുള്ള രാജ്യവും രോഗി ഉള്ള ദേശവും,
 എത്തിയാലോ താണ്ടിയാലോ മറച്ചിടില്ല നാം.
 രോഗ ലക്ഷണങ്ങൾ കാണുകിൽ ദിശയിൽ നാം വിളിക്കണം,
ചികിത്സ വേണ്ട സ്വന്തമായി ഭയപ്പെടേണ്ട ഭീതിയിൽ.
 വീട്ടിനുള്ളിൽ ആംബുലൻസ് ഉം ആളും എത്തും ഹെൽപ്പിനായി ആയി.
 ബസ്സിൽ ഏറി പൊതു ഗതാഗതത്തിനില്ല യാത്രകൾ,
 വരുത്തില്ല കോവിഡിൻ ദു ഷിച്ച ചീത്ത അണുക്കളെ.
 മറ്റൊരാൾക്കും നമ്മിൽ നിന്നും രോഗം എത്തിക്കില്ല നാം,
ഓഖിയും സുനാമിയും പ്രളയവും കടന്നുപോയി,
 ധീരയായ ധൈര്യമായി നാം ചെറുത്തത് ഓർക്കണം.
 ചരിത്ര പുസ്തകത്തിൽ നാം കുറിച്ചിടും കൊറോണ യെ
 തുരത്തി വിട്ടു നാടു കാത്ത നന്മയുള്ള മനുഷ്യരായി.
 

അശ്വൻ എസ് ഗിരീഷ്
5ബി ഗവ.യു പി സ്കൂൾ ചിറയിൻകീഴ്
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - കവിത