ഗവ .യു.പി.എസ് .ചിറയിൻകീഴ്/അക്ഷരവൃക്ഷം/നല്ലൊരു നാളേക്കായി

Schoolwiki സംരംഭത്തിൽ നിന്ന്
നല്ലൊരു നാളേക്കായി

ലോകമെങ്ങും പടർന്നു കയറിയ
മഹാമാരിയാം കൊറോണയെ
ഇന്ത്യ ക്കാർ നമുക്ക്‌ ഒരുമിക്കാം
ഈ കൊറോണയെ തോൽപ്പിക്കാം
ജനതാകർഫ്യൂ ലോക്ക് ഡൗൺ
എല്ലാം ഒരുമിച്ച് പാലിക്കാം
നമുക്കോ വേണ്ടി പ്രയത്നിക്കും
നിയമപാലകർ, ആരോഗ്യ പ്രവർത്തകർ
എല്ലാവരെയും ഓർമിക്കാം
ശുചിത്വം പാലിച്ചീടേണം
കൈകൾ കഴുകിയും മാസ്ക് ധരിച്ചും അകലം പാലിച്ചീടാം
യാത്ര ഒഴിവാക്കാം വീട്ടിൽ ഇരിക്കാം
നല്ലൊരു നാളേക്കായി നമുക്ക്
നിപയെയും പ്രളയത്തേയും പോരാടി വിജയിച്ചവർ നാം
മഹാമാരിയാം കൊറോണയെയും തുരത്തി നമ്മൾ വിജയിക്കും
 

രൂബിക.ആർ
4 A ഗവ.യു പി സ്കൂൾ ചിറയിൻകീഴ്
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത