തീമഴപെയ്യും
ഒറ്റക്കാവും
നാം അപ്പോൾ
വെളുത്ത കുട ചൂടി
വെളുത്ത വസ്ത്രങ്ങൾധരിച്ച്
കൊറോണയെപോലെ
ഒരാൾ വരും
അയാളുടെ കുടയിൽ
നീ കയറരുത്
അഗ്നി വിഴുങ്ങും നിന്നെ
കീറിയ കുടചൂടി
മുഷിഞ്ഞ വസ്ത്രങ്ങൾ ധരിച്ച്
യാചകനെപോലെ
മറ്റൊരാൾ വരും
ആ കുടയിൽ നീ കയറണം
യാചകന്റെ കൂടെ ചേർന്നു നിൽക്കണം
കീറിയകുടയിൽ പ്രകാശവർഷ വേഗത്തിൽ
നീ സഞ്ചരിക്കും
യാചകനാരെന്ന് ? നീ -
അപ്പോൾ മനസിലാക്കും