അവധിക്കാല ക്യാമ്പ്

2024 - 27 ബാച്ചിലെ ലിറ്റിൽ കൈറ്റ്സ് അവധിക്കാല ക്യാമ്പ് 24/5/2025ശനിയാഴ്ച നടന്നു. രാവിലെ 10 AM ന് ആരംഭിച്ച് 4പിഎം ന് ക്യാമ്പ് അവസാനിച്ചു . റീൽസ് നിർമ്മാണം , കെ ഡെൻ ലൈവ് ,വീഡിയോ എഡിറ്റിംഗ് , ബേസിക് ഫോട്ടോഗ്രാഫി എന്നിവ പരിചയപ്പെടുത്തി.ഏറെ വിജ്ഞാനപ്രദമായ ക്ലാസുകൾ നയിച്ചത് ജി ജി എച്ച് എസ് എസി ലെ പ്രിയ മൈക്കിൾ (കൈറ്റ് മിസ്ട്രസ്) ആണ് .

school camp





പ്രവേശനോത്സവം

 
പ്രവേശനോത്സവം


2025-26 അധ്യയന വർഷത്തിലെ പ്രവേശനോത്സവം പള്ളിപ്പുറം പഞ്ചായത്ത് പ്രസിഡന്റ് ശ്രീ, ടി എസ് സുധീഷ് അവറുകളുടെ അധ്യക്ഷതയിൽ ഭംഗിയായി നടന്നു. താളവാദ്യങ്ങളുടെ അകമ്പടിയോടെ വിശിഷ്ട അതിഥികളെയും നവാഗതരായ കുട്ടികളെയും മധുരം നൽകി ആഡിറ്റോറിയത്തിലേക്ക് സ്വീകരിച്ചിരുത്തി. സമ്മേളനത്തിൽ 2024 -25 അധ്യായനവർഷത്തിൽ എസ്എസ്എൽസി പരീക്ഷയിൽ fullA+ വാങ്ങിയ കുട്ടികളെ അനുമോദിച്ചു. അതുപോലെ നവാഗതരായ കുട്ടികൾക്ക് സമ്മാനവും നൽകി. എസ്പിസി, ലിറ്റിൽ കൈറ്റ്സ് എന്നിവയിൽ അംഗങ്ങളായ ഫുൾ എ പ്ലസ് നേടിയ കുട്ടികൾക്ക് ആദരവ് നൽകി. കുട്ടികളുടെ വിവിധ മത്സരങ്ങളും നടത്തി. രക്ഷിതാക്കൾക്കും കുട്ടികൾക്കും ഉച്ചയ്ക്ക് സമൃദ്ധമായ സദ്യയും നൽകി .

പരിസ്ഥിതി ദിനം

പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് വിവിധ പ്രവർത്തനങ്ങൾ സ്കൂളിൽ നടന്നു. വൃക്ഷത്തെ നടീൽ spcയുടെ നേതൃത്വത്തിൽ വൃക്ഷത്തൈകൾ വിതരണം, റാലി പ്ലക്കാർഡ് നിർമ്മാണം, പോസ്റ്റർ രചന, വിവിധ രചനാ മത്സരങ്ങൾ എന്നിവ നടത്തപ്പെട്ടു .