കഴുകീടാം കൈകൾ, അകന്നീടാം നമുക്ക്
നല്ലൊരു നാളേയ്ക്ക് വേണ്ടി
മറച്ചീടാം മുഖങ്ങൾ. അകന്നീടാം നമുക്ക്
നല്ലൊരു നാളേയ്ക്ക് വേണ്ടി
ഒഴിവാക്കുക സ്നേഹസന്ദർശനം,നിങ്ങൾ
ഒവിവാക്കീടുക ഹസ്തദാനം.
പാലിക്കുക ശുചിത്വം നാമെല്ലാവരും
നല്ലൊരു നാളേയ്ക്ക് വേണ്ടി
ശുചിത്വ ചങ്ങല പൊട്ടിച്ചു മാറ്റിയാൽ നീ
തകർത്തീടുന്നത് ഒരു ജനതയെത്തന്നെ
പോരാടുക നിങ്ങൾ പോരാടുക
ശുചിത്വത്തിലൂടെ നിങ്ങൾ പോരാടുക