ഗവ ഹയർ സെക്കന്ററി സ്കൂൾ കോയിക്കൽ/അക്ഷരവൃക്ഷം/അതിജീവിക്കും

Schoolwiki സംരംഭത്തിൽ നിന്ന്
അതിജീവിക്കും

ഭൂമിയിൽ കുടികൊള്ളും മഹാമാരിയേ
നിൻ സ്പർശങ്ങളെന്നിൽ ഭീതിയുണ്ടാക്കുന്നു
ലോകം കീഴടക്കുവാൻ വന്ന മഹാമാരിയേ
നീ ഞങ്ങളെ കൊന്നു തിന്നാതെ
നീ ആദ്യമായ് ചൈനയെ കീഴ്പ്പെടുത്തി
അവിടുന്ന തുടങ്ങി നിന്റെ യാത്ര
അടിവച്ചടിവച്ച് നീയുയർന്നു
ഒടുവിലോ നീ ഞങ്ങളെ ചുറ്റി വരിഞ്ഞു
മരണത്തോടു മല്ലടിക്കുന്ന ജനങ്ങൾ
അവർക്കു താങ്ങായാരോഗ്യപ്രവർത്തകർ
ഇവിടെ നമുക്ക് ഭയമല്ല വേണ്ടതു ജാഗ്രത
മനുഷ്യരേ നിങ്ങൾ ശുചിയായിരിക്കുവിൻ
കൈകളെപ്പോഴും വൃത്തിയായ് സൂക്ഷിപ്പിൻ
ഇടയ്ക്കിടെ കൈകൾ കഴുകീടുവിൻ
പ്രളയവും നിപ്പയും അതിജീവിച്ച പോലെ
ഈ മഹാമാരിയും നമ്മളതിജീവിക്കും
ലോകം മുഴുവൻ ഒറ്റക്കെട്ടായ് പൊരുതാം
നല്ലൊരു നാളേക്കായ് നമുക്കു പ്രാർത്ഥിക്കാം.

ഷംന കെ.
9 B ഗവ. ഹയർ സെക്കന്ററി സ്കൂൾ കോയിക്കൽ
കൊല്ലം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 19/ 06/ 2020 >> രചനാവിഭാഗം - കവിത