ഗവ സംസ്കൃതം ഹൈസ്കൂൾ, ചാരമംഗലം/അക്ഷരവൃക്ഷം/ശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വം

ശുചിത്വം മനുഷ്യന് അത്യാവശ്യം വേണ്ട ഒരു സമ്പത്താണ് ആരോഗ്യം.മറ്റെന്തൊക്കെ ഉണ്ടായാലും ആരോഗ്യമില്ലാത്ത ജീവിതം നരകതുല്ല്യമായിരിക്കും.രോഗമില്ലാത്ത അവസ്ഥയാണ് ആരോഗ്യം.ഈ അവസ്ഥ നിലനി‍‍ർത്തുന്നതിൽ പരമപ്രധാനമായ പങ്ക് വഹിക്കുന്നത് പരിസരശുചീകരണമാണ് . നമ്മുടെ ചുറ്റുപാടുകൾ വൃത്തിയായി സൂക്ഷിക്കുകയെന്നാണ് ഇതുകൊണ്ട് അർഥമാക്കുന്നത്.ആരോഗ്യത്തെ തകർക്കുന്ന മുഖ്യഘടകം വൃത്തിഹീനമായ സാഹചര്യമാണ് . വ്യക്തി,വീട് , പരിസരം,ഗ്രാമം,നാട് എന്നിങ്ങനെ ശുചീകരണത്തിന്റെ മേഖലകൾ വിപുലമാണ്.ശരീരശുചിത്വം,വീടിനുള്ളിലെ ശുചിത്വം എന്നിവയുടെ കാര്യത്തിൽ കേരളീയർ പൊതുവേ മെച്ചമാണെന്ന് പറയാറുണ്ട്.എന്നാൽ, പരിസരം, പൊതുസ്ഥലങ്ങൾ, സ്ഥാപനങ്ങൾ ഇവയെല്ലാം വൃത്തികേടാക്കുന്നതിൽ നമ്മൾമുൻപന്തിയിലുമാണ് . മാർബിളിട്ട തറയും മണലുവിരിച്ച മുറ്റവും ഉള്ള വിട് വൃത്തിയായി സൂക്ഷിക്കും.എന്നാൽ,ആ വീടിന്റെ ഗേറ്റിനു ഗേറ്റിനു മുൻപിൽ എന്തെല്ലാം അഴുക്കുകൾ ഉണ്ടായാലും അവ നീക്കം ചെയ്യാൻ ഉത്സാഹിക്കുന്നില്ല.മാത്രമല്ല,വീട്ടിലെപാഴ്‍ വസ്തുക്കളിൽ ചിലതൊക്കെ വലിച്ചെറിയുന്നത് പൊതുവഴിയിലേക്കാണ് . ചപ്പുചവറുകൾഇടാനുള്ള പാത്രം പലയിടത്തുമില്ല,ഉള്ളയിടത്ത് അവ ഉപയോഗിക്കുകയുമില്ല.ചുറ്റും ചപ്പുചവറുകൾ ചിതറിക്കിടക്കുകയും ചെയ്യും."ദൈവത്തിന്റെ സ്വന്തം നാട് "എന്നാണ് കേരളത്തെപ്പറ്റിയുള്ളടൂറിസ്റ്റ് വിശേഷണം.പക്ഷേ,ചെകുത്താന്റെ വീടുപോലെയാണ് നമ്മുടെ പൊതുസ്ഥലങ്ങളും പെരുവഴികളും വൃത്തികേടായിക്കിടക്കുന്നത് . നിർദ്ദേശങ്ങളൊന്നും നമ്മൾ പാലിക്കാൻ ശ്രദ്ധിക്കാറില്ല.പരിസരം വൃത്തികേടാക്കിയാൽ ശിക്ഷയുമില്ല.ജനങ്ങളിൽ ശുചിത്വബോധവും ഒപ്പം തന്നെ പൗരത്വബോധവും ഉണ്ടാവുകയാണ് ആദ്യം വേണ്ടത്.നാടിന്റെ ശുചിത്വം ഓരോപൗരന്റെയും ചുമതലയായി കരുതണം.നിയമങ്ങൾ പാലിക്കാൻ ഉത്സാഹിക്കണം.വൃത്തിയും വെടിപ്പും ഏറ്റവും കൂടുതൽ ആവശ്യമുള്ള ആശുപത്രികളുടെ ശോചനീയാവസ്ഥ നാമെല്ലാം കാണാറുള്ളതാണ് . ഇതിനു കാരണക്കാർ നമ്മൾ തന്നെയാണ് . ആദ്യം ശുചിത്വബോധം ഉണ്ടാവുക,തുടർന്ന് ശുചീകരണം നടത്തുക ഇതാണ് കുട്ടികളായ നമുക്ക് ചെയ്യാനുള്ളത് . വീട്ടിലും വിദ്യാലയത്തിലും നാമിത് ശീലിക്കണം.സ്വന്തം ഇരിപ്പിടം,സ്വന്തം മുറി ,ചുറ്റുപാടുകൾ ഇവ എപ്പോഴും വൃത്തിയായിരിക്കാൻ ശ്രദ്ധിക്കണം.പിന്നീട് മറ്റുള്ളവരെ ശുചീകരണത്തിന് പ്രേരിപ്പിക്കണം.അങ്ങനെ ശുചിത്വം എന്ന ഗുണം വളർത്താനും കഴിയും.കോവി‍ഡ് 19 മൂലംവീട്ടിലിരിക്കുന്ന നമ്മൾക്ക് ധാരാളം സമയം ശുചിത്വത്തിനായി ചെലവഴിക്കാൻ കഴിയും അതുമാത്രമല്ല വൈറസുകളുടെ രൂപപ്പെടലിന് അവസരമൊരുക്കാതിരിക്കുകയും ചെയ്യാം

ലക്ഷ്മിപ്രിയ
ഏട്ട് ഗവ.സംസ്കൃതഹൈസ്‍ക്കൂൾ ചാരമംഗലം
ചേർത്തല ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - ലേഖനം