ഗവ വി എച്ച് എസ് പുത്തൂർ/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്

സ്റ്റൂഡന്റ് പോലീസ് കാഡറ്റ്

സ്റ്റുഡൻറ് പോലീസ് കേഡറ്റിന്റെ പ്രവർത്തനങ്ങൾ ആരംഭിച്ചത് 2012 ൽ ആണ് .കേഡറ്റുകളുടെ സമ്പൂർണ വികാസം ലക്ഷ്യമാക്കിയുള്ള പി ടി ,പരേഡ് ഉൾപ്പെടുന്ന ഔട്ട് ഡോർ ക്ലാസ്സുകളും വിവിധ വിഷയങ്ങളെ കുറിച്ച് ഉൾകാഴ്ച നൽകുന്ന ഇൻഡോർ ആക്ടിവിറ്റി ഓറിയന്റഡ് ക്ലാസ്സുകളും കേഡറ്റുകൾക്ക് നൽകിവരുന്നു.സ്കൂളിന്റെ അഭിമാനവും ഒപ്പം കുട്ടികൾക്ക് ആത്മവിശ്വാസവും പ്രദാനം ചെയ്യുന്ന ഒരു പദ്ധതിയാണിത് .spc യുടെ പ്രധാനപ്പെട്ട കമ്മ്യൂണിറ്റി പ്രൊജെക്ടുകൾ

1.എന്റെ മരം

2.kerala against addiction

3.waste management

4.വീട്ടിൽ ഒരു ചങ്ങാതിക്കൂട്ടം

5.സമ്പൂർണ ആരോഗ്യം

6.നിയമ അവബോധം

7.ശുഭയാത്ര

ലഹരി വിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായുള്ള spc യുടെ ഫ്ലാഷ് മോബ് ....

വീട്ടിൽ ഒരു ചങ്ങാതിക്കൂട്ടം

ഉൾച്ചേർക്കൽ വിദ്യാഭ്യാസത്തിന്റെ ഭാഗമായി ഓണത്തിന് spc കേഡറ്റുകൾ സഹപാഠികളുടെ വീടുകൾ സന്ദർശിച്ചു അവർക്കാവശ്യമായ സഹായങ്ങൾ ചെയ്തുകൊടുക്കുന്നു .അതുവഴി കുഞ്ഞുങ്ങളിൽ സഹവർത്തിത്വ മനോഭാവം വളർത്തിയെടുക്കാൻ കഴിയുന്നു

 
'വീട്ടിൽ ഒരു ചങ്ങാതിക്കൂട്ടം'

ശുഭയാത്ര

വാഹനങ്ങൾ ഓടിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാമെന്നും കാൽനടക്കാർ റോഡിലൂടെ നടക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചും spc കേഡറ്റുകൾക്ക് ബോധവത്കരിക്കുന്നതിനോടൊപ്പം ഇരുചക്രവാഹനങ്ങൾ ഓടിക്കുന്നവരും സഹയാത്രികരും ഹെൽമെറ്റ് ധരിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് പൊതുജനങ്ങളെ ബോധവൽക്കരിക്കുന്ന പ്രവർത്തനങ്ങൾ ഏറ്റെടുത്തു നടത്തുകയും ചെയ്യുന്നു.


 
ശുഭയാത്ര
 
പാഴ് വസ്തുകളിൽനിന്നും ഉപയോഗ്യമായ വസ്തുക്കളുടെ നിർമാണം

പാഴ് വസ്തുകളിൽനിന്നും ഉപയോഗ്യമായ വസ്തുക്കളുടെ നിർമാണം