ഗവ യു പി എസ് പാലുവളളി/അക്ഷരവൃക്ഷം/ശുചിത്വകേരളം സുന്ദര കേരളം

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വകേരളം സുന്ദര കേരളം


നമ്മുടെ നാട് ഇന്ന് പല കാരണങ്ങൾ ക്ക് മറ്റു രാജ്യങ്ങളെ ആശ്രയി ക്കുന്നു. നാം കഴിക്കുന്ന ഭക്ഷണംപോലും അന്യ രാജ്യങ്ങളിൽ ഉള്ളതാണ്. നമ്മുടെ ശരീരത്തിന് ഒരു പരിധി വരെ രോഗത്തെ അതി ജീവിക്കാൻ ഉള്ള കഴിവ് ഉണ്ട്. പക്ഷെ നാം ബേക്കറി പലഹാരങ്ങൾ പോലുള്ള മായം കലർന്ന സാധനം കഴിക്കുന്നു. അത് കാരണം രോഗ പ്രധി രോധശേഷി നഷ്ടപ്പെടും. രോഗ പ്രധി രോധശേഷി യുടെ അളവ് കുറയുന്നത് നമ്മുടെ ശരീരത്തിൽ അണുക്കൾ കയറി മാരകമായ അസുഖങ്ങൾ വരുത്തുന്നു. ഈ അസുഖങ്ങൾ കാരണം നമ്മുടെ ജീവൻ നഷ്ടമാകുന്നു. നമ്മുടെ വിട്ടിൽ ഉള്ള ഭക്ഷണം കഴിക്കുക. നമ്മുടെ ആരോഗ്യം ആണ് നമ്മുടെ സമ്പത്ത് എന്ന് നാം ഓർക്കുക. അതുപോലെ തന്നെ നമുക്ക് ഏവർക്കും വേണ്ട ഒരു കാര്യമാണ് ശുചിത്വം. വ്യക്തി ശുചിത്വം, പരിസര ശുചിത്വം എന്നിങ്ങനെ രണ്ട് രീതിയിൽ നാം ശുചിത്വം പാലിക്കുന്നു. എന്നാൽ വ്യക്തി ശുചിത്വം പാലിക്കുന്ന എത്ര പേരുണ്ട്. ചുരുക്കം ചിലർ. വ്യക്തി ശുചിത്വം ഓരോരുത്തരി ലും കാണേണ്ടത് ആണ്. അങ്ങനെ ഓരോ വ്യക്തിയും ശുചിത്വം പാലിച്ചു പോയാൽ ഒരു കുടുംബം ശുചിത്വം പാലിക്കും. കുടുംബങ്ങൾ ശുചിത്വം പാലിച്ചു പോയാൽ ഒരു സമുദായവും സമുദായങ്ങൾ ശുചിത്വം പാലിച്ചു പോയാൽ ഒരു സമൂഹം ശുചിത്വപാലിതരാകും. അങ്ങനെ എല്ലാ ജനങ്ങളും ശുചിത്വശീലം ഉള്ളവർ ആകും. ഓർക്കുക നമ്മുടെ ശുചിത്വശീലം ആണ് നമ്മുടെ ആരോഗ്യത്തിന്റെ കാവൽ ക്കാർ. പരിസ്ഥിതി യെ കുറിച്ച് പറയുകയാണെങ്കിൽ നമുക്ക് വേണ്ട എല്ലാം പരിസ്ഥിതി നൽകുന്നു. വായു, ജലം, ഭക്ഷ്യ സാധനം എല്ലാം. എന്നാൽ ഇന്ന് മനുഷ്യൻ അത് മലിന മാകുന്നു. ഇന്ന് പരിസ്ഥിതി മലിന ആയി കൊണ്ടി രിക്കുന്നു. അതിനെ നാം മനുഷ്യൻ തന്നെ പരിസ്ഥിതി യെ നേരെ ആക്കണം. പ്രകൃതി നമ്മുടെ ജീവന് അടിസ്ഥാനമാണ്. മനുഷ്യന്റെ അശ്രദ്ധ കാരണം ഇന്ന് ലോകം നേരിടുന്ന ഒരു വല്യ പ്രശ്നം ആണ് കൊറോണ എന്ന രോഗം. അതിനെ നാം അതിജീവിച്ചു കാണിക്കണം. ആരോഗ്യവകുപ്പ് പറയുന്ന കാര്യങ്ങൾ അനുസരിക്കണം. വ്യക്തി ശുചിത്വം പാലിക്കുക. പരിസ്ഥിതി ശുചിത്വം പാലിക്കുക. ഈ വല്യ രോഗത്തെ ഒറ്റ കൂട്ടായ്മ ആയി നേരിടുക. ഒരു ശുചിത്വ സുന്ദരകേരളമയി മാറ്റുക.

കൃഷ്ണ ആർ
5 ഗവ. യു.പി.എസ്. പാലുവള്ളി
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sujithsm തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - ലേഖനം