ഗവ യു പി എസ്സ് വഞ്ചിയൂർ/അക്ഷരവൃക്ഷം/ ജലം; ജീവനാധാരം.

Schoolwiki സംരംഭത്തിൽ നിന്ന്
ജലം; ജീവനാധാരം.

ജീവൻ്റെ നിലനിൽപ്പിന് ജലം അത്യാവശ്യമാണ്. പ്രകൃതിയുടെ സംതുലനാവസ്ഥ നിലനിർത്തുന്നതിന് വായു കഴിഞ്ഞാൽ മനുഷ്യനും ജീവജാലങ്ങൾക്കും അനിവാര്യമായ ഘടകമാണ് ജലം.    ഈ ഭൂമിയിൽ ലഭിക്കുന്ന ജലം സംരക്ഷിച്ചു നിർത്തേണ്ടത് നിലനിൽപ്പിന് ആവശ്യമാണ്. മരങ്ങൾ  വച്ചുപിടിപ്പിക്കുക, അതതു സ്ഥലത്ത് പെയ്യുന്ന മഴ അതതടങ്ങളിൽ മണ്ണിലേക്ക് ആഴ്ന്നിറങ്ങണം. അതിനായി ഭൂമി തട്ടു തിരിച്ച് നിർത്തണം. കുന്നുകളിൽ നിന്നും  മലകളിൽ നിന്നും ഒഴുകി എത്തുന്ന ജലം വയലേലകളിലും തണ്ണീർത്തടങ്ങളിലും സംരക്ഷിച്ചു നിർത്തണം. മഴക്കുഴികൾ നിർമ്മിച്ച് വെള്ളം സംരക്ഷിക്കാം. കിണറുകൾ റീചാർജ് ചെയ്യുന്നതിന് ഈ വെള്ളം ഉപയോഗിക്കാം. വീടിൻ്റെ പരിസരം തറയോട് പാടുമ്പോൾ അവിടെ വീഴുന്ന വെള്ളം പ്രയോജനപ്പെടുത്താൻ മഴക്കുഴികൾക്കു കഴിയും.    നമ്മുടെ വ്യവസായ ശാലകൾ  മലിനജലം റീസൈക്കിൾ ചെയ്ത് ഉപയോഗിക്കണം. അതിലൂടെ ജലചൂഷണത്തിൻ്റെ അളവ് കുറയ്ക്കാം ‘ ഒപ്പം പുഴകൾ സംരക്ഷിക്കുകയും ചെയ്യും.അശാസ്ത്രീയമായ രാസവള പ്രയോഗം കീടനാശിനികളുടെ ഉപയോഗം ഇവയൊക്കെ ജലം മലിനമാകാൻ ഇടയാക്കുന്നുണ്ട്. ജലം ദുരുപയോഗം ചെയ്യരുത്. കുഴൽ കിണറുകൾ ഉപയോഗിച്ച് ഭൂഗർഭ ജലം ചൂഷണം ചെയ്യുമ്പോൾ ഒരു പാട് പരിസ്ഥിതിക പ്രശ്നങ്ങൾ ഉണ്ടാകുന്നു.     ഭൂമിയുടെ മുന്നിൽ രണ്ട്‌ ഭാഗവും ജലത്താൽ ചുറ്റപ്പെട്ടിരിക്കുന്നു നമുക്ക് ഉപയോഗയോഗ്യമായ ജലം ഒരു ശതമാനത്തിനു താഴെ മാത്രമാണ്. അതിനാൽ നാം പാഴാക്കുന്ന ഓരോ തുള്ളി ജലത്തിൻ്റേയും പ്രാധാന്യം ഓർമ്മപ്പെടുത്താനും ജലസ്രോതസുകൾ കാത്തു സൂക്ഷിക്കുവാനും നാം പ്രതിജ്ഞാ ബന്ധരാണ്.' ജലം അമൂല്യമാണ് ‘  അത് നാം പാഴാക്കരുത്".

അഭയ എ
7 B ഗവ യു പി എസ്സ് വഞ്ചിയൂർ
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - ലേഖനം