ഗവ യു പി എസ്സ് വഞ്ചിയൂർ/അക്ഷരവൃക്ഷം/ ജലം; ഒരു ആവാസ വ്യവസ്ഥ

Schoolwiki സംരംഭത്തിൽ നിന്ന്
ജലം; ഒരു ആവാസ വ്യവസ്ഥ

ഭൂമിയിലെ അത്ഭുത പ്രതിഭാസമാണ് ജീവൻ. ഭൂമിയിലെ ആദ്യ ജീവൻ ഉത്ഭവിച്ചത് ജലത്തിൽ നിന്നാണെന്നാണ് ശാസത്ര പക്ഷം .ഭൂമിയിലെ ജീവികളിൽ  പൂരിഭാഗവും ജലത്തിൽ വസിക്കുന്നു. മനുഷ്യൻ ഉൾപ്പെടെ ഭൂരിഭാഗം ജന്തുക്കളുടേയും ശരീരത്തിൽ 70 ശതമാനം ജലമാണ്. നദീതടങ്ങളിൽ ആണ് എല്ലാ മനുഷ്യ സംസ്കൃതികളും വികാസം പ്രാപിച്ചത്.പ്രാചീനർ ജലത്തെ ദിവ്യമായി  കരുതിയിരുന്നു. പൗരാണിക ജനത അവരുടെ പ്രാർത്ഥനകളിൽ പഞ്ചഭൂതങ്ങളെ സ്തുതിച്ചു.പഞ്ചഭൂതങ്ങളിൽ ഒന്നാണല്ലോ ജലം: ജലത്തിന് ദിവ്യ വിശുദ്ധി അനുവദിക്കുന്ന ആചാരാനുഷ്ഠാനങ്ങൾ എല്ലാ മതങ്ങളിലും ഉണ്ടായിരുന്നു. നമ്മുടെ ചുറ്റുമുള്ള ഓരോ ജലത്തുള്ളിയും അതിപുരാതനമാണ്. ഭൂമിയിൽ ജലം ഉണ്ടായത് ഏതാണ്ട് 570 ലക്ഷം വർഷം മുമ്പാണെന്ന് കരുതപ്പെടുന്നു. ഭൂമി കത്തിജ്വലിച്ചുകൊണ്ടിരുന്ന അവസ്ഥയിൽ ജലം വാതകാവസ്ഥയിൽ ആയിരുന്നിരിക്കാം. ഭൂമി തണുത്തപ്പോൾ ജലം ദ്രാവകാവസ്ഥയിലേക്ക് വരുകയും മഴ പെയ്യുകയും ചെയ്തിരിക്കണം.ഈ പ്രക്രീയ ലക്ഷക്കണക്കിന് വർഷം ആവർത്തിച്ചാണ് ഇന്നത്തെ പ്രകൃതി രൂപം കൊണ്ടത്. പ്രകൃതിയിൽ ഉത്ഭവിച്ച ജീവനുകളെ ജലം സംരക്ഷിച്ചു നിർത്തി. ഒരു വലിയ ആവാസവ്യവസ്ഥയുടെ കാവൽക്കാരനാണ് ഇന്നു നാം കാണുന്ന ഓരോ തുള്ളി ജലവും. ഭൂമിയിലെ ജീവജാലങ്ങളുടെ നിലനിൽപ്പിനായി ജലം മലിനമാകാതെ സംരക്ഷിക്കുക.. ഉപയോഗിക്കുക.

ലിന അനിൽകുമാർ
6 B ഗവ യു പി എസ്സ് വഞ്ചിയൂർ
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - ലേഖനം