മലയാളിതൻ ഹൃദയ മാണിക്യമുത്താണ്
മലയാള ഭാഷയും .....മാമാലയും
മാനവ ഹൃദയത്തെ കോരിത്തരിപ്പിച്ച
ഭാഷയിതൊന്നാണ് മലയാളം
അമ്മിഞ്ഞപ്പാലിന്റെ മാധുര്യമുള്ളൊരീ
സുന്ദര ഭാഷയീ മലയാളം
നക്ഷത്രം പൊലീതാ ശോഭിച്ചീടുന്നു
കേരള നാടിന്റെ മാതൃഭാഷ
വൈകിയാണെങ്കിലും ഭാരതഭാഷയിൽ
ക്ലാസിക് പദവി സ്വന്തമാക്കി
മലയാള ഭാഷതൻ ഭാവി മെച്ചപ്പെടാൻ
മലയാളിതന്നെ ശ്രമിച്ചിടേണം