ഗവ ഡി വി എച്ച് എസ് എസ് , ചാരമംഗലം/അക്ഷരവൃക്ഷം/കൊറോണക്കാലം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം


കൊറോണക്കാലം

കൊറോണയുണ്ടത്രേ നാട്ടിലെമ്പാടും
കൊടുംഭീകരനാം അവനൊരു കൃമി കീടം
അഖിലാണ്ഡലോകവും വിറപ്പിച്ചു കൊണ്ടവൻ
അതിവേഗം പടരുന്നു കാട്ടുതീയായ്!
വിദ്യയിൽ കേമനാം മാനവരൊക്കെയും
വിധിയിൽ പകച്ചങ്ങു നിന്നിടുമ്പോൾ,
വിരസത ഒട്ടുമേ പിടികൂടാതവൻ
വിലസുന്നു ലോകത്തിൻ ഭീഷണിയായ്
ഇനിയാര് ഇനിയാര് മുൻപന്തിയിലെന്ന്
രാഷ്ട്രങ്ങളോരോന്നുംഭയന്നിടുന്നു
ഞാനില്ല ഞാനില്ല എന്നോതിക്കൊണ്ടവർ
വിറളി പൂണ്ട മരുന്നു ഭീരുക്കളായി
കോമത്തരം കാട്ടാൻ മുൻപന്തിയിൽ നിന്നോർ
കേണിടുന്നു അൽപ്പം ശ്വാസത്തിനായ്
കേട്ടവർ കേട്ടവർ അടയ്ക്കുന്നു മാർഗ്ഗങ്ങൾ
കേറി വരാതെ തടഞ്ഞീടുവാൻ!
കണ്ണാലും കാണാത്ത ചെവിയോടും മുരളാത്ത
കൊറോണ അണുവേ നീയെത്രയും ഭീകരൻ
ആണവ ആയുധക്കോപ്പുകൾ പോലും നിൻ
താണ്ഡവ നടനത്തിൽ കളിപ്പാവയോ?


 

അനീസ
പ്ലസ് വൺ ഹ്യുമാനിറ്റീസ് ഗവ.‍ഡി വി എച്ച് എസ് എസ്, ചാരമംഗലം
ചേർത്തല ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 30/ 01/ 2022 >> രചനാവിഭാഗം - കവിത