ഗവ ഠൗൺ യു പി എസ്സ് കിളിമാനൂർ/അക്ഷരവൃക്ഷം/കൊറോണയിലാണ്ട പ്രകൃതി

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണയിലാണ്ട പ്രകൃതി


കൊറോണ ചുറ്റിക്കറ‍ങ്ങുന്ന പ്രകൃതി

ദു:ഖിതയായിക്കരയുന്ന പ്രകൃതി

പതിനായിരങ്ങൾക്ക് അന്ത്യാ‍ഞ്ജലിയുമായ്

കണ്ണുനീരോടെ നിൽക്കുന്നു പ്രകൃതി


പൂർണ്ണചന്ദ്രൻതൻ ചിരിപോലും മങ്ങിപ്പോയ്

താരകങ്ങൾ മിഴി ചിമ്മാൻ മറന്നുപോയ്

ഈ മഹാമാരിയില്ലാത്ത നാളെയ്ക്കായി

പ്രാർത്ഥനയോടെ നിൽക്കുന്നു പ്രകൃതി


കൊറോണയേ നീ പോകുവിൻ

തേങ്ങലോടെ പറയുന്നു പ്രകൃതി

എൻ പ്രിയ മക്കൾ കളിച്ചുല്ലസിക്കട്ടെ

ആരോഗ്യലോകം പുനർജനിക്കട്ടെ

  

ഉപാസന പങ്കജ്.ഡി.ആർ
4 C ഗവ ഠൗൺ യു പി എസ്സ് കിളിമാനൂർ
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത