ഗവ ഗേൾസ് എച്ച് എസ് എസ് , ചേർത്തല/അക്ഷരവൃക്ഷം/ കൊറോണ എന്ന മഹാമാരി-കവിത

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ എന്ന മഹാമാരി-കവിത

കൊറോണ എന്ന മഹാമാരി
ഇല്ലാതാക്കാം നമുക്കിതിനെ
സമൂഹത്തിൻ സുരക്ഷക്കായ്
ശുചിത്വം പാലിച്ചീടുക നാം
ചുമയും തുമ്മലുമുണ്ടെങ്കിൽ
ഉപയോഗിക്കാം തൂവാല
ഇടയ്ക്കിടയ്ക്ക് കൈ കഴുകാനായ്
സോപ്പും വെള്ളവും ധാരാളം.
ലോക് ഡൗണും ചില നിർദ്ദേശങ്ങളും
മടികൂടാതെ പാലിക്കൂ
മാനിക്കുക നാം നമുക്കായ് പൊരുതും
സംരക്ഷകർ ഓരോരുത്തരെയും
ജാഗ്രതയോടെ മുന്നേറാം
തോൽപ്പിച്ചീടാം കൊറോണയെ,
തുരത്തുക നമ്മൾ കൊറോണയെ
അതിജീവിക്കും നാം ഒരുനാൾ.
                                         


നിത്യാസുരേഷ്.
9. ബി ഗവ. ഗേൾസ്.എച്ച്.എസ്.എസ് ചേർത്തല
ചേർത്തല ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത