ഗവ ഗേൾസ് എച്ച് എസ് എസ് , ചേർത്തല/അക്ഷരവൃക്ഷം/ എൻ്റെ പൂന്തോട്ടം -കവിത

Schoolwiki സംരംഭത്തിൽ നിന്ന്
എന്റെ പൂന്തോട്ടം

പുലർ കാലങ്ങളിൽ ഹിമകണങ്ങളാൽ -
സുന്ദരിയായിരിക്കുന്നു എന്റെ കൊച്ചു
പൂന്തോട്ടത്തിലെ സുന്ദരി പൂവുകൾ.
തേൻ നുകരുവാൻ വന്നണഞ്ഞിടും പല -
വർണങ്ങളാൽ തിളങ്ങും ശലഭങ്ങളും.
പിച്ചിയും ചെത്തിയും മുല്ലയുമങ്ങനെ -
സുഗന്ധം പരത്തീടുമെന്റെ പൂക്കൾ.
കാറ്റിൽ നിന്നാടുമെൻ കൊച്ചു ജമന്തിയും -
അതിനൊത്തു നിന്നാട്ടുമാ മഞ്ഞ മന്ദാരവും.
പൂക്കളാൽ ശോഭിക്കും എന്റെയീ പൂന്തോപ്പ്‌ -
എന്ത് ഭംഗിയാണ് എന്റെ പൂന്തോപ്പിനെന്നും.

                                       

ഭദ്ര എസ്സ്
VI C ഗവ. ഗേൾസ്.എച്ച്.എസ്.എസ് ചേർത്തല
ചേർത്തല ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത