ഗവ ഗേൾസ് എച്ച് എസ് എസ് , ചേർത്തല/അക്ഷരവൃക്ഷം/അതിജീവനം -കവിത

Schoolwiki സംരംഭത്തിൽ നിന്ന്
അതിജീവനം -കവിത

 ലോകമാം തറവാടിൻ
    മുഖം മായുന്നു.
    മാനവരാശിയെ ഗ്രസിക്കുന്ന -
    വൈറസ്.
    ചൈനയിലെ വ്യുഹാനിൽ -
    നിന്നോ നീ വന്നത് ?
    എവിടെയാണു നിൻ ഉറവിടം?
    എവിടെയാണു നിൻസ്ഥായിസ്ഥാനം.
    ലോക ജനതയ്‌ക്കു മേൽ -
    പെയ്തിറങ്ങുന്ന മഹാമാരി.
    ഉറ്റവർ ഉടയവർ കണ്മുന്നിൽ -
    പിടയുന്നു.
    കേൾക്കുന്നു പൈതങ്ങൾ -
    തൻ രോധനങ്ങൾ.
    മാസ്ക് ധരിച്ചും അകലം പാലിച്ചും
    അതിജീവനത്തിൻ നാളുകൾ.
    മാനവരാശി ഒറ്റക്കെട്ടായി -
    ചെറുത്തു നിൽക്കും കൊറോണയെ.
    സന്മനസുകൾ ചെയ്യും -
    സേവനങ്ങളെല്ലാംപ്രശംസനീയം.
    നല്ലൊരു നാളേക്കായ് സ്വപ്നം -
    കാണാം
    വാർത്തെടുക്കാം കരുത്തുറ്റ -
    ജനതയെ...



ജയലക്ഷമി മനോജ്
VI ഗവ. ഗേൾസ്.എച്ച്.എസ്.എസ് ചേർത്തല
ചേർത്തല ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത