ലോകം മുഴുവൻ വന്നല്ലോ
കൊറോണയെന്നൊരു
ഭീകരൻ
നിരവധിയാളുടെ ജീവനെടുത്തു
കൊറോണയെന്നൊരു വൈറസ്
കണ്ണിനു കാണാൻ കഴിയില്ല
തൊട്ടുനോക്കാൻ പറ്റില്ല
കരുതലോടെ പ്രവർത്തിച്ചാൽ
തുരത്തിക്കളയാം ഭീകരനെ
കൈകൾ നിത്യം കഴുകേണം
മുഖത്തൊരു മാസ്കും ധരിക്കേണം
ഹസ്തദാനം ഒഴിവാക്കാം
നമസ്തേ ചൊല്ലി വന്ദിക്കാം
ഒറ്റക്കെട്ടായ് നിന്നീടാം
കൊറോണയെ തുരത്തീടാൻ
ഈശ്വരനോട് പ്രാർത്ഥിക്കാം
ലോകം മുഴുവൻ കാത്തീടാൻ