ഗവ എൽ പി എസ് മേവട/അക്ഷരവൃക്ഷം/മഹാമാരിയാം കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
മഹാമാരിയാം കൊറോണ

"കൊറോണ " എന്നാൽ വൈറസാണെന്ന് അമ്മ പറഞ്ഞു.മനുഷ്യസ്‌പർശനത്തിലൂടെ പകരുന്ന മഹാമാരിയായ കൊറോണയെ നേരിടാൻ ഞാനും സാമൂഹിക അകലം പാലിക്കുന്നു. കൈകൾ ഇടയ്ക്കിടെ കഴുകുന്നു. വാർഷികപരീക്ഷയും, സ്കൂൾ വാർഷികവും, ഉത്സവങ്ങളും, ഒന്നും കൊറോണ മൂലം നടന്നില്ല. എങ്കിലും എല്ലാവരും സുഖമായിരിക്കുന്നു. കാറ്റിൽ ഉലയുന്ന പഞ്ഞി പോലെ കര തെറ്റാതെ ജീവിതം മുന്നോട്ട് നീങ്ങുന്നു.നാടെങ്ങും നിശ്ചലം, പുറത്തിറങ്ങാൻ കഴിയുന്നില്ല. ഒരു വശത്ത് കോവിഡ് 19, മറുവശത്ത് കർമ്മനിരതരായ പോലീസും, ആതുര സേവകരും.

നടുക്കുള്ള സുരക്ഷാവലയത്തിൽ ഞാനും അച്ഛനും അമ്മയും അടങ്ങുന്ന സമൂഹവും.

ഗൗരിനന്ദ കെ എസ്
1 എ ഗവണ്മെന്റ് എൽ പി സ്കൂൾ മേവട
കൊഴുവനാൽ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 26/ 04/ 2020 >> രചനാവിഭാഗം - ലേഖനം