ഗവ എൽ പി എസ് മേവട/അക്ഷരവൃക്ഷം/ഇത് കൊറോണക്കാലം

Schoolwiki സംരംഭത്തിൽ നിന്ന്
ഇത് കൊറോണക്കാലം

ഇത് കൊറോണക്കാലം
കുട്ടികളായ ഞങ്ങൾ തടവിലായകാലം

കളിചിരികൾ നിലച്ചകാലം
കൂട്ടുകൂടി കളിക്കാത്ത കാലം
  
നാട്ടിൽ പകർച്ചവ്യാധി പടരുംകാലം
വീട്ടി‍‍ൽനിന്നും പുറത്തിറങ്ങാൻ പറ്റാത്ത കാലം

ആളുകൾ കൊറോണ മൂലം മരിച്ചകാലം
ലോകരാജ്യങ്ങൾ കൊറോണഭീതിയിൽവിറച്ചകാലം

കടകൾ അടച്ചൂ നമ്മൾ
ജോലി ചെയ്യാതിരുന്നൂ നമ്മൾ

പഠനം തുടരാതെ കഴി‍ഞ്ഞൂ നമ്മൾ
യാത്ര ചെയ്യാതിരുന്നൂ നമ്മൾ

    അതിർത്തികൾ അടച്ചൂ നമ്മൾ
    ആരാധനാലയങ്ങൾ അടച്ചൂ നമ്മൾ

    ഈസ്റ്റർവിഷു ആഘോഷിച്ചില്ല നമ്മൾ
    വീടുകളിൽ കഴി‍ഞ്ഞൂ നമ്മൾ

കൈകൾ ശുചിയാക്കി നമ്മൾ
അകലം പാലിച്ചൂ നമ്മൾ

മാസ്ക് ധരിച്ചൂ നമ്മൾ
കൊറോണയെ തുരത്തീ നമ്മൾ


ജോസഫ് ഫെലിക്സ്
2 എ ഗവ. എൽ.പി.സ്കൂൾ മേവട
കൊഴുവനാൽ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 26/ 04/ 2020 >> രചനാവിഭാഗം - കവിത