കൊറോണ തന്നുടെ വൈറസുകൾ തൻ
കൊലവിളി ഭൂവിൽ മുഴങ്ങുന്നു.
മരണപ്പക്ഷികൾ മാനം നിറയെ
ചിറകടിച്ചങ്ങു പറക്കുന്നു. കോവിഡ് നാഗം വിഷ ദന്തത്താൽ മാനവ ജീവനെടുക്കുന്നു.
മരുന്നു പോലും കണ്ടെത്താത്തൊരു മാരകമായ മഹാ വ്യാധി.
കേരള മണ്ണിൽ മേയാൻ നിന്നെ കേരള മക്കൾ വിട്ടുതരില്ല.
വരുന്നു ഞങ്ങടെ സാരഥികൾ
പ്രതിരോധത്തിൻ വൻ പടയായ്
ചൈനയിൽ നിന്നും വന്നൊരു നിന്നെ ചീന ഭരണിയിൽ അടച്ചു കെട്ടും.