പൊരുതീടാം നമുക്കൊന്നായ്
കൊറോണയെന്ന മഹാമാരിയെ തുരത്താനായ്
പ്രാർത്ഥിക്കാം നമുക്കീ നാടിന്റെ നൻമക്കായ്
അകലം പാലിച്ചീടാം നമ്മുടെ നാടിനായ്
ഒഴിവാക്കീടാം ആൾക്കൂട്ടം
ഉപയോഗിക്കാം നമുക്ക് മുഖാവരണം
ഈശ്വരതുല്യരാം ആരോഗ്യ പ്രവർത്തകർ
കർമ്മനിരധരായ കാക്കി കുപ്പായക്കാർ
ഐക്യതയോടെ നിയമം പാലിക്കാം
ഓടിച്ചു വിടാം നമുക്കീ കൊറോണയെ
ഔഷധത്തെക്കാൾ പ്രാധാന്യം പ്രതിരോധം
ആരോഗ്യമാണ് നമ്മുടെ സമ്പാദ്യം
ഐക്യത്തോടെ പൊരുതി തോൽപിക്കാം
കൊറോണയെന്ന മഹാമാരിയെ .