കൊറോണ പ്രതിരോധം
രോഗപ്രതിരോധമെന്നാൽ ഏത് രോഗത്തേയും പ്രതിരോധിക്കാനുള്ള നമ്മുടെ ശരീരത്തിന്റെ കഴിവാണ്. കൊറോണ വൈറസ് എന്ന മഹാമാരി പടർന്നു പിടിച്ചിരിക്കുന്ന ഈ സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾക്ക് നാം കൂടുതൽ മുൻതൂക്കം നൽകേണ്ടതുണ്ട്. കൊറോണ വൈറസിനെ പ്രതിരോധിക്കുന്നതിൽ നാം കേരളീയർ വളരെ മുന്നിലാണ്. എല്ലാ ആളുകളും കേരളത്തെയാണ് മാതൃകയാക്കുന്നത്. നിയമ പാലകരുടേയും ആതുര സേവകരുടേയും സർക്കാറിന്റെയും മറ്റു സന്നദ്ധ സംഘടനകളുടേയും എല്ലാം സഹായത്തോടെ നാം ഈ രോഗത്തെ കേരളത്തിൽ നിന്നു മാത്രമല്ല, ഈ ലോകത്തു നിന്നു തന്നെ തുടച്ചു മാറ്റുവാനുള്ള തീവ്ര ശ്രമത്തിലാണ്. ഓർക്കുക, രോഗം വന്ന് ചികിത്സിക്കുന്നതിനേക്കാൾ നല്ലത് രോഗപ്രതിരോധമാണ്.
കീർത്തന ഡി
|
3 ബി ഗവ. എൽ.പി.എസ്. പച്ച പാലോട് ഉപജില്ല തിരുവനന്തപുരം അക്ഷരവൃക്ഷം പദ്ധതി, 2020 ലേഖനം
|
സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം
|