ഗവ എൽ പി എസ് പച്ച/അക്ഷരവൃക്ഷം/അമ്മയാം ഭൂമി

Schoolwiki സംരംഭത്തിൽ നിന്ന്
അമ്മയാം ഭൂമി




നമുക്ക് ജൻമം തന്നൊരീ ഭൂമി
കാരുണ്യവാരിധിയാം ഭൂമി
ഈ ഭൂമിയാം അമ്മയെ സംരക്ഷിക്കാം
നമുക്കൊന്നായ് ഭൂമിയെ അണിയൊരുക്കാം
പച്ചില കൊണ്ട് പുതച്ചു വയ്ക്കാം
ചീറിവരുന്നൊരു പ്രളയമെല്ലാം
അമ്മയാം ഈ ഭൂമി നേരിടുന്നു
വിളറി വെളുത്തൊരു ചൂടിനെയും
തങ്ങി നിറുത്തു മീയമ്മയാണേ
സുന്ദരിയായ പുഴകളെയും
കാത്തുസൂക്ഷിക്കുമീയമ്മയാണേ
മാലിന്യമെല്ലാം തുടച്ചുനീക്കി
അമ്മയാം ഭൂമിയെ രക്ഷിക്കുക
കൊറോണയെന്ന ഭീതിയേയും
ഒത്തൊരുമിച്ചകറ്റിടണേ
നമുക്ക് ജൻമം തന്നൊരീ ഭൂമി
കാരുണ്യവാരിധിയാം ഭൂമി

 

കൃഷ്ണ ബാല. എസ്
നാല് ബി ഗവ.എൽ.പി.എസ്.പച്ച
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Naseejasadath തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - കവിത