ഗവ എൽ പി എസ് ചായം/അക്ഷരവൃക്ഷം/മുല്ലപ്പൂവും കാറ്റും

Schoolwiki സംരംഭത്തിൽ നിന്ന്
മുല്ലപ്പൂവും കാറ്റും
പണ്ട് പണ്ട് ഒരിടത്തൊരു മുല്ലവള്ളി ഉണ്ടായിരുന്നു.ആ മുല്ലയിൽ നിറയെ പൂക്കളും ഉണ്ടായിരുന്നു.ആ സ്ഥലത്തു ഒരു ചെറു കാറ്റു സ്ഥിരമായി എത്തിയിരുന്നു .അത് മുല്ലവള്ളിയെ തലോടിയാണ് പോവാറ് .മുല്ലവള്ളിക്കു എപ്പോഴും സങ്കടമായിരുന്നു.എന്നോടൊപ്പം കളിക്കാനും കൂട്ടുകൂടാനും ആരുമില്ല.അവൾ വിചാരിച്ചു.അങ്ങനെയിരിക്കെ മുല്ലയിൽ നിറയെ പൂക്കൾ കൊണ്ട് നിറഞ്ഞു. ഒരു ദിവസം കാറ്റു വന്നു പൂക്കളോടു ചോദിച്ചു.മുല്ലപ്പൂക്കളേ ഞാൻ നിങ്ങളോടു കൂട്ടുകൂടട്ടെ.?നിങ്ങളുടെ മണം ഞാൻ എങ്ങും നിറക്കാം.അമ്മേ ഇതു നല്ലകാര്യം തന്നെ മുല്ലപ്പൂക്കൾ മുല്ല വള്ളിയോട് പറഞ്ഞു.നമുക്ക് നല്ല കൂട്ടും കിട്ടും .നമ്മുടെ വാസന എല്ലാരും അറിയുകയും ചെയ്യും.അങ്ങനെ അന്നുമുതൽ അവർ കൂട്ടുകാരായിമാറി.കാറ്റു നാടെല്ലാം ചുറ്റി വിശേഷങ്ങൾ മുല്ലവള്ളിയോടും പൂവിനോടും പറയും.പൂക്കൾ കാറ്റിന് സുഗന്ധം കൊടുക്കും.അവർ അങ്ങനെ ഇന്നും നല്ല കൂട്ടുകാരായി ജീവിക്കുന്നു.
ഐശ്വര്യ എസ്
4 എ ഗവണ്മെന്റ് എൽ പി എസ് ചായം
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Naseejasadath തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കഥ