ഗവ എൽ പി എസ് കൊല്ലായിൽ/അക്ഷരവൃക്ഷം/ജീവൻറ നൻമ

Schoolwiki സംരംഭത്തിൽ നിന്ന്


ജീവൻറ നൻമ

അമ്മയാം ഭൂമിക്കുകാവലാകാൻ
നമ്മളല്ലാതെ മറ്റാരുമില്ല
മലയില്ല പുഴയില്ല കിളികളില്ല
മഴയില്ല മരമില്ല പൂക്കളില്ല
മരുഭൂമിയായ മലനാട്ടിലിപ്പോൾ
മലപോൽ പൊങ്ങുന്നു മാലിന്യങ്ങൾ
മക്കൾക്കായ് നാം കാത്തുവച്ച
മണ്ണൊക്കെ വിറ്റു വിഷം കലർത്തി
ഒരു തുള്ളി വെള്ളമില്ലാത്ത കാലം
അരുമയാം മക്കളെ കാത്തിരിപ്പൂ
നേരമില്ലൊട്ടും നേരമില്ല
നാടിൻ നൽമകൾ വീണ്ടെക്കാൻ
അതിനുള്ളപടയൊരുക്കത്തിനിപ്പോൾ
നമ്മളല്ലാതെ മറ്റാരുമില്ല..................
 

മുഹമ്മദ് സാബിർ .എസ്
1A ഗവ. എൽ. പി. സ്കൂൾ കൊല്ലായിൽ
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sujithsm തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത