ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ 2023-24

ഒരു സമൂഹത്തെ മുഴുവൻ നശിപ്പിച്ചുകൊണ്ടിരിക്കുന്ന ലഹരിക്കെതിരെയുള്ള പ്രവർത്തനങ്ങൾ നമ്മുടെ  സ്കൂളിൽ നടത്തിവരുന്നു. ജൂൺ 26 അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് കുട്ടികൾ തയ്യാറാക്കി കൊണ്ടുവന്ന പോസ്റ്ററുകളും പ്ലക്കാടുകളും ഉപയോഗിച്ച്

റാലിയും  ഉച്ചയോടെ  അടുപ്പിച്ചു സ്കൂൾ പരിസരത്ത് മനുഷ്യ ചങ്ങലയും സംഘടിപ്പിച്ചു. അതുകൂടാതെ  ലഹരി വിരുദ്ധ പ്രതിജ്ഞയും വിവിധതരം കലാപരിപാടികളും നടത്തി.

ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ 2024-25

നമ്മുടെ സ്കൂളിൽ 2024 ജൂൺ ഇരുപത്തിയാറാം തീയതി ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് സ്പെഷ്യൽ അസംബ്ലിയും സ്കൂൾ പാർലമെന്റും നടത്തി.  ലഹരിക്കെതിരെയുള്ള പ്രതിജ്ഞയും നൃത്ത ആവിഷ്കാരവും നടത്തി. പോസ്റ്ററുകളും പ്ലക്കാടുകളും  നിർമ്മിച്ചു. പ്രശ്നോത്തരിയും നടത്തി.