ഗവ എസ് വി എച്ച് എസ് എസ് കുടശ്ശനാട്/ലിറ്റിൽകൈറ്റ്സ്/2024-27
{{Lkframe/Pages
ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ
| Home | 2024-27 | 2025-28 | 2026-29 |
| 36039-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 36039 |
| യൂണിറ്റ് നമ്പർ | LK/2018/36039 |
| അംഗങ്ങളുടെ എണ്ണം | 40 |
| റവന്യൂ ജില്ല | ആലപ്പുഴ |
| വിദ്യാഭ്യാസ ജില്ല | മാവേലിക്കര |
| ഉപജില്ല | മാവേലിക്കര |
| ലീഡർ | ശ്രീനന്ദ |
| ഡെപ്യൂട്ടി ലീഡർ | ആൾസ്റ്റൺ ടോം മാത്യൂ |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | ഉമാദേവി. ബി |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | മിനി എസ് |
| അവസാനം തിരുത്തിയത് | |
| 17-03-2026 | Thandanuvila |
| 1 | AKSHAY M | 8200 | 9447785374 |
| 2 | ALIYA SUDEER | 8074 | 8590409898 |
| 3 | ALSTON TOM MATHEW | 8040 | 9946650913 |
| 4 | ANANYA SOMAN | 7903 | 8139832186 |
| 5 | ANGEL MARY VARGHESE | 7919 | 9947480424 |
| 6 | ANJALI S | 7831 | 7561847115 |
| 7 | ASNA S | 8037 | 7356796011 |
| 8 | ATHUL CHANDRAN | 8092 | 9446920370 |
| 9 | AVANI.R | 7840 | 9567501181 |
| 10 | AVANTHIKA RAJ | 8073 | 8086383662 |
| 11 | AYISHA SALEEM | 8099 | 9562415915 |
| 12 | DEVIKA MANOJ | 7874 | 8086504152 |
| 13 | DIYA ANNA BIJOY | 7850 | 7356004361 |
| 14 | EDWIN EAPPAN | 8211 | 9207675579 |
| 15 | FATHIMA SHAJI | 7835 | 8921081603 |
| 16 | GEETHU G | 7830 | 8129215227 |
| 17 | HABEL S REJI | 8036 | 8078935391 |
| 18 | JOSEN JACOB | 8035 | 9188353058 |
| 19 | JOSHUA S | 8329 | 8848624879 |
| 20 | KARTHIKEYAN S | 8127 | 9746804583 |
| 21 | MUHAMMED RAYAN | 8317 | 7907816664 |
| 22 | MUHAMMED REYAN | 8318 | 7907816664 |
| 23 | MUHAMMED SAJITH | 8282 | ---------- |
| 24 | NANDHU.M | 7841 | 9947031176 |
| 25 | NASILA. S | 8081 | 9447732725 |
| 26 | NOORA SHANAVAS | 8069 | ---------- |
| 27 | PRANAV P PILLAI | 8003 | ---------- |
| 28 | SAFNA ANSARI | 7834 | ---------- |
| 29 | SAIKRISHNAN S R | 8192 | ---------- |
| 30 | SAKIL MUHAMAD | 8015 | 6238000583 |
| 31 | SHEWIN ROSE LINU | 8028 | ---------- |
| 32 | SIVA SOBHIL | 8296 | 9567515374 |
| 33 | SONU S | 8013 | 9847625938 |
| 34 | SREEHARI S | 8290 | 8590407675 |
| 35 | SREENANDHA S | 7843 | 9567157650 |
| 36 | SRUTHI.S | 7838 | 8075697487 |
| 37 | SURIYA S | 7908 | 9074788642 |
| 38 | VAISAKH S KUMAR | 8242 | ---------- |
| 39 | VISHNU.R | 7832 | 9037972514 |
| 40 | VYSHNAVI S | 8304 |

26/7/2024 ൽ പ്രീ ലിമിനറി ക്യാമ്പ് ശ്രീ ദിനേശ്സർ ആണ് നയിച്ചത്. 9 10 ക്ലാസിലെ പ്രവർത്തനങ്ങൾ എന്തൊക്കെയാണെന്നും കുട്ടികൾ സൂക്ഷിക്കേണ്ട വിവിധ രജിസ്റ്ററികളെക്കുറിച്ച് വിശദമായി പറഞ്ഞു കൊടുത്തു. അതിനുശേഷം നടന്ന രക്ഷിതാക്കൾക്കുള്ള ബോധവൽക്കരണ ക്ലാസ് വളരെ ഫലവത്തായിരുന്നു കുട്ടികൾ ഈ സാക്ഷരതയിൽ രക്ഷിതാക്കൾക്ക് ക്ലാസ് എടുക്കാൻ ഈ ബാച്ചിലെ കുട്ടികളും വളരെ ഉത്സാഹപൂർവ്വം പങ്കെടുക്കുന്നു.

.

ക്യാമറാപരിശീലനം

2025 നടക്കുന്ന റോബോട്ടിക് ടെസ്റ്റിൽ പോസ്റ്റർ തയ്യാറാക്കിയത് എട്ടാം ക്ലാസിലെ കുട്ടികളാണ്. സോഷ്യൽ സർവീസ് സ്കീമിന്റെ ക്ലാസുകൾ എടുക്കുന്നതിനും ഈ ബാച്ചിലെ കുട്ടികൾ സഹായിക്കുന്നു
ലിറ്റിൽ കൈറ്റ്സ് സ്കൂൾതല ക്യാമ്പ് ഒന്നാം ഘട്ടം
2024-27 ബാച്ചിൻെറ ലിറ്റിൽ കൈറ്റ്സ് ഒന്നാം ഘട്ട ക്യാമ്പ് 23-05-2025ന് സ്കൂളിൽ വച്ച് നടന്നു. CBM സ്കൂളിലെ എൽ.കെ മിസ്ട്രസ്സ് ആയ ശ്രീമതി ലേഖാകുമാരി ടീച്ചറാണ് ക്ലാസ്സ് നയിച്ചത്. HM ശ്രീമതി അനു ടീച്ചറാണ് ക്യാമ്പ് ഉദ്ഘാടനം ചെയ്തത്. വിവിധ ഗെയിമുകളോട് കൂടി ആരംഭിച്ച ക്യാമ്പിലെ ആദ്യ പ്രവർത്തനം റീൽ നിർമ്മാണം ആയിരുന്നു. കുട്ടികളെ Whatsapp, Threads, Youtube, linkedin എന്നീ പേരുകളിൽ ഗ്രൂപ്പ് തിരിച്ചിരുന്നു. ഓരോ ഗ്രൂപ്പുകാരും മത്സരിച്ച് റീലുകൾ ഉണ്ടാക്കി.ഉച്ച ഭക്ഷണത്തിനു ശേഷം premo video ഉണ്ടാക്കുവാനും വാർത്താ നിർമ്മാണത്തിനുമുള്ള പ്രവർത്തനങ്ങൾ കുട്ടികൾ ചെയ്തു. Premo video നിർമ്മാണത്തിൻെറ സ്ക്രിപ്റ്റ് - ( അവതാരക എങ്ങനെയാണ് അവതരിപ്പിക്കേണ്ടതെന്നും അഭിമുഖം ചേർക്കേണ്ടതെന്നും) തയ്യാറാക്കി. ക്യാമറ ഉപയോഗിച്ച് ഷൂട്ട് ചെയ്യാനും kden live ഉപയോഗിച്ച് വീഡീയോ എഡിറ്റ് ചെയ്യുവാനും പരിശീലിപ്പിച്ചു. മാസ്റ്റർ എഡ്വിൻ, കുമാരി ദിയ വിപിൻ എന്നിവർ റിവ്യു അവതരിപ്പിച്ചു. 4.30- ന് വിജയകരമായി ക്യാമ്പ് അവസാനിച്ചു.
ഭിന്നശേഷിസ്കൂൾ സന്ദർശനം
2024-27 ബാച്ചിൻെറ ആദ്യ ഭിന്നശേഷി സ്കൂൾ (ബഡ്സ് സ്കൂൾ പള്ളിക്കൽ) സന്ദർശനം 04.08.2025 -ന് നടന്നു. ലിറ്റിൽ കൈറ്റ്സ് കുട്ടികൾ - ശ്രീഹരി, സഖിൽ, നന്ദു, ജോസൺ, അക്ഷയ്, വൈശാഖ് എന്നിവരും LK മെൻേറഴ്സും ഉൾപ്പെട്ട സംഘമാണ് ബഡ്സ് സ്കൂളിൽ എത്തിയത്. Tupi Tube Desk ഉപയോഗിച്ച് Animation ചെയ്യാൻ അവിടുത്തെ കുട്ടികളെ പഠിപ്പിച്ചു. പിന്നീട് പല തരത്തിലുള്ള ഗെയിമുകളും കുട്ടികളെ കൊണ്ട് ചെയ്യിപ്പിച്ചു. ഞങ്ങൾ അവിടെ ചെല്ലുമ്പോൾ കുട്ടികൾ ബാൻറ് മേളത്തിൻെറ പരിശീലനത്തിലായിരുന്നു. കുട്ടികൾക്ക് ലഡു വിതരണം ചെയ്തു. ഒരു മണിക്കൂറിന് ശേഷം ഞങ്ങൾ അവിടെ നിന്നും തിരികെ സ്കൂളിലെത്തി.
ലിറ്റിൽ കൈറ്റ്സ് സ്കൂൾതല ക്യാമ്പ് രണ്ടാം ഘട്ടം
2024-27 ബാച്ചിൻെറ ലിറ്റിൽ കൈറ്റ്സ് രണ്ടാം ഘട്ട ക്യാമ്പ് 24.10.25 വെള്ളിയാഴ്ച സ്കൂളിൽ വച്ച് നടന്നു.ബഹുമാനപ്പെട്ട HM ശ്രീമതി അനു ടീച്ചർ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. CBM സ്കൂളിലെ എൽ.കെ മെൻറർ ശ്രീമതി ലേഖാകുമാരി ടീച്ചറാണ് ക്ലാസ്സ് നയിച്ചത്. അതോടൊപ്പം നമ്മുടെ സ്കൂളിലെ LK മെൻറർമാരായ ശ്രീമതി ഉമ ടീച്ചർ, ശ്രീമതി മിനി ടീച്ചർ എന്നിവരും ഉണ്ടായിരുന്നു. ഉദ്ഘാടനത്തിനു ശേഷം HUNGRY BIRD എന്ന ഗെയിമോടു കൂടി ക്ലാസ്സ് ആരംഭിച്ചു. കുട്ടികൾ വിവിധ ഗ്രൂപ്പുകളായി തിരിഞ്ഞ് ഗെയിം കളിച്ചു. വിജയിച്ച ഗ്രൂപ്പിനെ ടീച്ചർ അഭിനന്ദിച്ചു. അതിനു ശേഷം കൈറ്റ് ഗെയിം ബോർഡ് ഉപയോഗിച്ചുള്ള കളികൾ കുട്ടികളിൽ താത്പര്യം ഉണർത്തി. പിന്നീട് Free Kick video പ്രദർശിപ്പിച്ചു. അതിനുശേഷം scrach free software ഉപയോഗിച്ച് ബാസ്കറ്റ് ബോൾ ഗെയിം തയ്യാറാക്കി. പന്ത് ചലിക്കുന്നതിന് സ്വാഭാവികത ലഭിക്കുന്നതിന് സ്ക്രാച്ചിലെ Box 2d physics എന്ന extension ഇതിലുപയോഗിച്ചു. Backdrop-ൽ നിന്ന് background കൊണ്ടു വരുന്നതിനും വിവിധ sprite-കളെ കൊണ്ടു വന്ന് വലിപ്പം ക്രമീകരിക്കുന്നതിനും കുട്ടികൾക്ക് സാധിച്ചു. വിവിധ costume-കൾ add ചെയ്യാനും പഠിച്ചു. സ്പോർട്സ് വിഷയം ആയതുകൊണ്ട് കുട്ടികൾ വളരെ താത്പര്യപൂർവ്വം ഗെയിം ഉണ്ടാക്കി. ഉച്ചഭക്ഷണമായി ഫ്രൈഡ് റൈസും ചിക്കനും നൽകി. ഉച്ചക്ക് ശേഷം open toonz software ഉപയോഗിച്ച് കലാരവം പ്രെമോ വീഡിയോ തയ്യാറാക്കി. Kdenlive ഉപയോഗിച്ച് വീഡിയോ edit ചെയ്ത് തയ്യാറാക്കി. മാസ്റ്റർ ശ്രീഹരി, കുമാരി നൂറ ഷാനവാസ്, മാസ്റ്റർ എഡ്വിൻ ഈപ്പൻ എന്നിവർ ക്ലാസ്സിനെക്കുറിച്ചുള്ള റിവ്യു പറഞ്ഞു. ലിറ്റിൽ കൈറ്റ്സ് ലീഡർ മാസ്റ്റർ ആൾസ്ടൺ നന്ദി രേഖപ്പെടുത്തി. 4.15-ന് വിജയകരമായി ക്യാമ്പ് പര്യവസാനിച്ചു.
സർവ്വം എ ഐ മയം
ലോകം അതിവേഗം മാറുകയാണ്.ഇന്റർനെറ്റിൽ ഇപ്പോൾ എന്തിനും ഏതിനും എ ഐ ആണ്. നാം ഓരോരുത്തരും അത് ഉപയോഗിക്കുന്നവരോ അതിന്റെ ഗുണഭോക്താക്കളോ ആണ്. എന്താണ് എ ഐ എന്നും അത് എങ്ങനെയെല്ലാം നമ്മുടെ ജീവിതത്തെ സ്വാധീനിക്കുന്നുവെന്നും അങ്ങനെ പലതും ഈ എ ഐ യുഗത്തിൽ നാം അറിഞ്ഞിരിക്കേണ്ടത് അനിവാര്യമാണ്.
ഇതിന്റെ പ്രാരംഭ നടപടിയായിട്ട് എൽ കെ മെന്റേഴ്സിനും സ്കൂളിൽ നിന്നും തെരഞ്ഞെടുത്ത മൂന്ന് കുട്ടികൾക്കും ആദ്യം ട്രെയിനിംഗ് കൊടുത്തു.ട്രെയിനിംഗിന് നമ്മുടെ സ്കൂളിൽ നിന്നും പങ്കെടുത്തത് മുഹമ്മദ് റയാൻ, ആൾസ്റ്റൻ ടോം മാത്യു , എഡ്വിൻ ഈപ്പൻ എന്നിവരാണ്. 11.02.2026 St. Johns.H.S.S മാവേലിക്കര വച്ചാണ് കുട്ടികൾക്കുള്ള ട്രെയിനിംഗ് നടന്നത്. നമ്മുടെ എൽ.കെ.മെന്റർ ശ്രീമതി മിനി ടീച്ചർ പങ്കെടുത്തു. അതിനുശേഷം നമ്മുടെ സ്കൂളിൽ parental awareness class എടുക്കാൻ തീരുമാനിച്ചു.
സർവ്വം എ ഐ മയം Parental Awareness Class ഒന്നാം ഘട്ടം
സർവ്വം എ ഐ-യുടെ ആദ്യ ക്ലാസ്സ് february 20-ന് രാവിലെ 10 മണി മുതൽ 9-ാം ക്ലാസ്സിലെ രക്ഷിതാക്കൾക്ക് വേണ്ടിയാണ് എടുത്തത്. മുഹമ്മദ് റയാൻ, എഡ്വിൻ ഈപ്പൻ, ജോസൺ ജേക്കബ്, ആൾസ്ടൺ ടോം മാത്യു എന്നീ കുട്ടികളാണ് ക്ലാസ്സ് നയിച്ചത്. ഏകദേശം 15 രക്ഷിതാക്കൾ ഈ പരിശീലനത്തിൽ പങ്കെടുത്തു. എല്ലാ രക്ഷിതാക്കളുടെ കൈവശവും മൊബൈർ ഫോൺ ഉണ്ടായിരുന്നു. കുട്ടികൾ വളരെ നല്ല രീതിയിൽ തന്നെ ഓരോ ക്ലാസ്സും കൈകാര്യം ചെയ്തു. എൽ കെ മെൻറർമാരായ ശ്രീമതി ഉമ ടീച്ചറിൻെറയും മിനി ടീച്ചറിൻെറയും ഇടപെടലുകൾ ഉണ്ടായിരുന്നു. എ ഐ സോഫ്റ്റ് വെയറായ മെറ്റ , ജെമിനി എന്നിവയിൽ ക്രോംപ്ടുകൾ കൊടുത്ത് ഓരോ രക്ഷിതാക്കളും അവർക്ക് ഇഷ്ടമുള്ല രീതിയിൽ ഫോട്ടോ എടുക്കാൻ പഠിച്ചു. അവർ വളരെ അതിളയത്തോടുകൂടിയാണ് ഓരോ പ്രവർത്തനങ്ങളും ചെയ്തത്. തമിഴിലെഴുതിയിരുന്ന ഇന്ത്യൻ പ്രതിജ്ഞ മലയാളത്തിലേക്ക് മാറ്റിക്കിട്ടിയപ്പോൾ രക്ഷിതാക്കളുടെ മുഖത്തുണ്ടായ അതിശയം വളരെ വലുതായിരുന്നു. സമഗ്ര പ്ലസ്സിൽ നിന്നും കുട്ടികൾക്ക് ചെയ്യാനുള്ള ചോദ്യങ്ങൾ കിട്ടുമെന്ന് അറിഞ്ഞത് രക്ഷിതാക്കൾക്ക് വളരെ ഫലപ്രദമായി അനുഭവപ്പെട്ടു.
സർവ്വം എ ഐ മയം Parental Awareness Class രണ്ടാം ഘട്ടം
സർവ്വം എ ഐ- യുടെ രണ്ടാം ഘട്ട ക്ലാസ്സ് february 24 ചൊവ്വാഴ്ച രാവിലെ 10 മണിക്ക് നടന്നു. ഒന്നാം ക്ലാസ്സിലെയും രണ്ടാം ക്ലാസ്സിലെയും രക്ഷിതാക്കളും ഒൻപതാം ക്ലാസ്സിലെ ഇനിയും വരാതിരുന്ന രക്ഷിതാക്കളുമായിരുന്നു രണ്ടാം ഘട്ടത്തിൽ പങ്കെടുത്തത്. ഏകദേശം 14 രക്ഷിതാക്കളോളം പരിശീലനത്തിൽ പങ്കെടുത്തു. ക്ലാസ്സുകൾ നയിച്ചത് നൂറ ഷാനവാസ് , ഐഷ , ഫാത്തിമ ഷാജി , അസ്ന എന്നിവരുടെ നേതൃത്വത്തിലായിരുന്നു.