ഗവ എച്ച് എസ് എസ് , പെരുമ്പളം/ഗ്രന്ഥശാല

Schoolwiki സംരംഭത്തിൽ നിന്ന്

018 2019 വർഷത്തെ ഗ്രന്ഥശാലയുടെ ചാർജ് വഹിക്കുന്നത് മലയാളം അധ്യാപികയായ ജയലക്ഷ്മി ആണ് ഗ്രന്ഥശാലയാണ് കുട്ടികൾ ഏറെ ഇഷ്ടപ്പെടുന്നത്. അതിനാൽ സ്കുളിൻെറ ഗ്രന്ഥശാലയിൽ വേണ്ട ധാരാളം വിവരങ്ങളാടങ്ങിയ ധാരാളം പുസ്തകശേഖരം സജ്ജമാക്കിട്ടുണ്ട്. കഥകൾ കവിതകൾ നോവലുകൾ സയൻസ് സോഷ്യൽ സയൻസ് എന്നിങ്ങനെ വിവിധ വിഭാഗങ്ങളിലായി പുസ്തകങ്ങൾ ക്രമീകരിച്ചിരിക്കുന്നു കുട്ടികളുടെ ജന്മദിനത്തിന് സ്കൂളിലേക്ക് സംഭാവനചെയ്യുന്ന പുസ്തകങ്ങളെ സ്വീകരിച്ച് ഗ്രന്ഥശാല വിപുലമാക്കി കൊണ്ടിരിക്കുന്നു വിവിധ ആനുകാലിക പ്രസിദ്ധീകരണങ്ങളും മാസികകളും കുട്ടികൾക്കായി വരുത്തുന്നു പ്രധാനപ്പെട്ട എല്ലാ വർത്തമാനപത്രങ്ങളും ഗ്രന്ഥശാലയിൽ �� കുട്ടികൾക്കുവേണ്ടി ക്രമീകരിച്ചിരിക്കുന്നുവായനയുടെ വിശാലമായ ലോകത്തേക്കു കുട്ടികളെ കൈപിടിച്ചു നടത്താൻ പര്യാപ്തമാണ് സ്കൂൾ ലൈബ്രറി.വിജ്ഞാനവും വിനോദവും പകരാൻ കഴിവുളളതായ ധാരാളം പുസ്തകങ്ങൾ ലൈബ്രറിയിൽ ലഭ്യമാണ്.പുസ്തകങ്ങൾ വായിക്കുന്നതിനായി റീഡിങ്ങ് റൂമുകൾ ഒരുക്കിയിരിക്കുന്നു.വായനാദിനത്തോടനുബന്ധിച്ച് പുസ്തക പൂക്കളമൊരുക്കിയും പ്രശസ്ത സാഹിത്യകാരൻമാരുടെ ചിത്രങ്ങൾ പ്രദർശിപ്പിച്ചും ലൈബ്രറി മനോഹരമാക്കുന്നു. ​ഏറ്റവും കൂടുതൽ പുസ്തകങ്ങൾ വായിച്ച് കുറിപ്പുകൾ തയ്യാറാക്കുന്ന കുട്ടികൾക്കു സമ്മാനവും നല്കി വരുന്നു.