ഉള്ളടക്കത്തിലേക്ക് പോവുക

ഗവ എച്ച് എസ് എസ് , എസ് എൽ പുരം/വിദ്യാരംഗം‌/2025-26

Schoolwiki സംരംഭത്തിൽ നിന്ന്

വായനദിനം

വായനദിന ജില്ലാ ഉദ്ഘാടനം ജി. ശ്രീനിവാസമല്ലൻ മെമ്മോറിയൽ ഹയർ സെക്കൻ്ററി സ്കൂളിൽ ആലപ്പുഴ ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പ്രിയ എം.വി.ഉദ്ഘാടനം ചെയ്തു.സ്കൂൾ പ്രിൻസിപ്പാൾ ഷീജ പി.വായന ദിനാചരണ യോഗത്തിന് സ്വാഗതം ആശംസിച്ചു.ചടങ്ങിൽആലപ്പുഴഡി. ഡി.ഇ. ശ്രീലത,ചേർത്തല ഡി.ഇ. ഒ. അബ്ദുൽസലാം എന്നിവർ കുട്ടികൾക്ക് വായന ദിന സന്ദേശം നൽകി.വിജേഷ് കുമാർ ടി.ജി.ഐ ആർ എസ് സ്കൂൾ ഗ്രന്ഥശാലയ്ക്ക് പുസ്തകങ്ങൾ സംഭാവനയായി നൽകി.സാഹിത്യകാരനും അധ്യാപകനുമായ ഷാജി മഞ്ജരി കുട്ടികളുമായി വായന സംവാദം നടത്തി.ചടങ്ങിന് പി.ടി.എ.പ്രസിഡണ്ട് ദിലീപ് കുമാർ ടി.ബി. വാർഡ് മെമ്പർമാരായ അളപ്പന്തറ രവി, മാലൂർ ശ്രീധരൻ എന്നിവർ ആശംസകൾ അർപ്പിച്ചു.പരിപാടിയുടെ സമാപന ചടങ്ങിൽ ഹെഡ്മാസ്റ്റർ പ്രസാദ് ടി.നന്ദി പ്രകാശിപ്പിച്ചു.